ഇന്ത്യയുടെ ടി20 വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ സഞ്ജു സാംസൺ ഐപിഎൽ 2026 സീസണിന് മുമ്പ് രാജസ്ഥാൻ റോയൽസുമായി വേർപിരിയാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ വരുന്നുണ്ട്. 2013ൽ ആരംഭിച്ച ദീർഘവും സ്വാധീനം ചെലുത്തുന്നതുമായ ബന്ധത്തിന്ഇത് വിരാമമിടുക്കുകയാണ്. 2021 മുതൽ രാജസ്ഥാന്റെ ക്യാപ്റ്റനാണ് സഞ്ജു സാംസൺ.
റിപ്പോർട്ടുകൾ പ്രകാരം ചെന്നൈ സൂപ്പർ കിങ്സിന് അടുത്ത സീസൺ മുന്നോടിയായി സഞ്ജു സാംസണെ സ്വന്തമാക്കാൻ താല്പര്യമുണ്ടെന്നാണ്. എം.എസ് ധോണി വിരമിക്കാൻ ഒരുങ്ങുന്നത്തോടെ, അടുത്ത ടീം നായകനായി സഞ്ജുവിനെ കൊണ്ടുവരാനാണ് CSK ശ്രമിക്കുന്നത്.
2026 മിനി-ഓക്ഷൻ മുന്നോടിയായി തന്നെ സഞ്ജുവിനെ സ്വന്തമാക്കാനാണ് CSK ശ്രമിക്കുന്നത്. നേരിട്ടുള്ള ചർച്ചകൾ ഫലവത്തായില്ലെങ്കിൽ, ലേലത്തിൽ CSK അദ്ദേഹത്തിന് വേണ്ടി ശക്തമായി ലേലം വിളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതോടൊപ്പം ലഭിക്കുന്ന പുതിയ റിപ്പോർട്ടുകൾ പ്രകാരം കൊൽക്കത്ത നൈറ്റ് റൈഡേഴിസിനും സഞ്ജു സാംസൺ സ്വന്തമാക്കാൻ താല്പര്യമുണ്ട്. ശ്രേയസ് ഐയർ പോയതോടെ മികച്ചൊരു നായകനായുള്ള തിരച്ചിലാണ് KKR. ഈയൊരു സ്ഥാനത്തേക്ക് പറ്റിയ താരമാണ് സഞ്ജു സാംസൺ എന്ന പ്രതിക്ഷയിലാണ് KKR.
KKR ഉം താരത്തിനായി ശക്തമായി മിനി-ഓക്ഷനിൽ ലേലം വിളിക്കുമെന്നാണ് അഭ്യൂഹങ്ങൾ. എന്തിരുന്നാലും താരവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതാണ്.
