ഇന്ത്യൻ ക്രിക്കറ്റിലെ രണ്ട് മികച്ച താരങ്ങളാണ് രോഹിത് ശർമയും വിരാട് കോഹ്‌ലിയും. എന്നാൽ ഇരുവരും ഇപ്പോൾ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിലും സജീവമല്ല. 2024 ലെ ടി20 ലോകകപ്പ് കിരീട നേട്ടത്തോടെ ടി20 യിൽ നിന്നും വിരമിച്ച ഇരുവരും ഈയിടെ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചിരുന്നു. നിലവിൽ ഏകദിന ക്രിക്കറ്റിൽ മാത്രമേ ഇവരെ ആരാധകർക്ക് കാണാൻ സാധിക്കുകയുള്ളു. എന്നാൽ ഇത് ഇരുവരെയും സംബന്ധിച്ച് ഒരു കടമ്പ കൂടിയാണ്..എങ്ങെനയാണെന്നല്ലേ, പരിശോധിക്കാം…
2027 ലോകകപ്പ് കളിക്കാൻ ഇരുവരും ആഗ്രഹിക്കുന്നുണ്ട്. എന്നാൽ ഇതത്ര എളുപ്പമുള്ള കാര്യമല്ല എന്ന് സുനിൽ ഗവാസ്കറും അനിനൽ കുംബ്ലെയും അഭിപ്രായപ്പെട്ടിരുന്നു. എന്ത് കൊണ്ടാണ് ഇരുവരും ഇത്തരത്തിലൊരു അഭിപ്രായം നടത്തിയതെന്ന് ചോദിച്ചാൽ അതിനുള്ള പ്രധാന കാരണം ഫിറ്റ്നസ് തന്നെയാണ്..
ക്രിക്കറ്റിന്റെ ഒരു ഫോർമാറ്റിൽ മാത്രം സജീവമാകുമ്പോൾ കളിക്കുന്ന മത്സരങ്ങളുടെ എണ്ണവും കുറയും. ഉദാഹരണമായി ഈ ഐപിഎൽ സീസൺ കഴിഞ്ഞാൽ ആകെ ഒമ്പത് ഏകദിന മത്സരങ്ങൾ മാത്രമാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിനുള്ളത്. ചുരുക്കി പറഞ്ഞാൽ അടുത്ത ഏഴ് മാസത്തിൽ ഇന്ത്യ കളിക്കേണ്ടത് ഒമ്പത് ഏകദിനം മാത്രമാണെന്ന്.. ഇത്തരത്തിൽ വലിയ ഇടവേളകളിൽ ഏകദിനം കളിക്കുമ്പോൾ ഫിറ്റ്നസ് നിലനിർത്തുക എന്നത് ഏറെ പ്രയാസകരമാണ്.
ടീമിൽ തുടർച്ചായി കളിക്കുന്ന ഒരു കളിക്കാരനും ഇടയ്ക്ക് മാത്രം കളിക്കുന്ന കളിക്കാരന്റെയും ഫിറ്റ്നസ് ലെവൽ ഒരുപോലെയായായിരിക്കില്ല. ഫിറ്റ്നസ് നിലനിർത്താനുള്ള എളുപ്പവഴി സജീവമായിരിക്കുക എന്നത് കൂടിയാണ്.
കോഹ്‌ലിയും രോഹിതും അഭ്യന്തര ക്രിക്കറ്റിൽ സജീവമായിരിക്കുക എന്നതാണ് ഇതിനുള്ള ചെറിയ രീതിയിലെങ്കിലുമുള്ള പരിഹാരം. അല്ലാത്ത പക്ഷം വർഷത്തിൽ രണ്ട് മാസം മാത്രം കളിക്കുന്ന ധോണിയുടെ അവസ്ഥയായിരിക്കും ഏകദിന ടീമിൽ ഇവർക്ക് സംഭവിക്കാൻ പോകുക..
ALSO READ: മോശം പ്രകടനത്തിൽ വിമർശനം; ഒറ്റയ്ക്കിരുന്ന് കരഞ്ഞ് സിഎസ്കെ താരം