CricketCricket LeaguesIndian Premier LeagueSports

ലക്നൗവിൽ ആദ്യ പുറത്താക്കൽ;പ്രമുഖന്റെ പണി പോയി

14 മല്സരങ്ങളിൽ നിന്ന് 6 വിജയവും 8 തോൽവിയുമായി 12 പോയിന്റുമായി പട്ടികയിൽ ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്യണേ ലക്നൗവിന് സാധിച്ചുള്ളൂ. ഇപ്പോഴിതാ പ്രകടനത്തിന് പിന്നാലെ ലക്നോവിൽ ഒരു പ്രധാനിയുടെ സ്ഥാനം തെറിക്കുന്നു ഈന്ന വാർത്തകളാണ് ദേശീയ മാധ്യമങ്ങൾ പങ്ക് വെയ്ക്കുന്നത്.

ഇത്തവണ ഐപിഎൽ സീസണ് വലിയ മുന്നൊരുക്കങ്ങളുമായാണ് ലക്നൗ സൂപ്പർ ജയൻറ്സ് വന്നത്. താരലേലത്തിൽ റെക്കോർഡ് തുകയ്ക്ക് ഋഷഭ് പന്തിനെ ടീമിലെത്തിച്ചതോട് കൂടി ലക്ഷ്യം കിരീടമാണെന്ന് വ്യക്തമായിരുന്നു. എന്നാൽ സീസണിൽ പ്ലേ ഓഫ് യോഗ്യത പോലും നേടാൻ ടീമിനായില്ല.

14 മല്സരങ്ങളിൽ നിന്ന് 6 വിജയവും 8 തോൽവിയുമായി 12 പോയിന്റുമായി പട്ടികയിൽ ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്യണേ ലക്നൗവിന് സാധിച്ചുള്ളൂ. ഇപ്പോഴിതാ പ്രകടനത്തിന് പിന്നാലെ ലക്നോവിൽ ഒരു പ്രധാനിയുടെ സ്ഥാനം തെറിക്കുന്നു ഈന്ന വാർത്തകളാണ് ദേശീയ മാധ്യമങ്ങൾ പങ്ക് വെയ്ക്കുന്നത്.

ടീമിന്റെ മെന്റർ സ്ഥാനത്ത് നിന്നും മുൻ ഇന്ത്യൻ താരം സഹീർ ഖാനെ പുറത്താക്കാൻ ഗോയെങ്ക ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. 2022 മുതൽ ക്ലബ് രൂപീകൃതമായ ആദ്യ രണ്ട് സീസണുകളിലും ഗൗതം ഗംഭീരമായിരുന്നു ടീമിന്റെ മെന്റർ. ഗംഭീർ കൊൽക്കത്തയിലേക്ക് പോയപ്പോൾ ലക്നൗ പുതിയ മെന്ററെ നിയോഗിച്ചിരുന്നില്ല.

2024 സീസണിൽ മെന്റർ ഇല്ലാതെ കളിച്ച അവർ ഈ സീസൺ തുടക്കത്തിലാണ് സഹീർ ഖാനെ മെന്റർ ആയി നിയമിച്ചത്. എന്നാൽ സാനിധ്യം ടീമിൽ യാതൊരു ഇമ്പാക്റ്റും ഉണ്ടാക്കിയിട്ടില്ലെന്ന വിലയിരുത്തലിലാണ് അദ്ദേഹത്തെ ലക്നൗ പുറത്താക്കുന്നത് എന്നാണ് റിപോർട്ടുകൾ.

അതേ സമയം സീസണിൽ പരിക്ക് കൂടി വില്ലനായ ടീമാണ് ലക്നൗ. മായങ്ക് യാദവ്, മൊഹ്സിൻ ഖാൻ എന്നീ നിലനിർത്തിയ താരങ്ങൾക്ക് പരിക്ക് പരിക്ക് കൂടിയത്. നായകൻ പന്തിന്റെ മോശം പ്രകടനവുമെല്ലാം ടീമിന് സീസണിൽ തിരിച്ചടിയായി.