കുറച്ച് ആഴ്ചകൾക്കു മുമ്പ് കേരള ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട ഒരു അപ്ഡേറ്റ് പ്രമുഖ കായിക മാധ്യമപ്രവർത്തകനായ മാർക്കസ് മർഗുല്ലോ പങ്കുവെച്ചിരുന്നു. ബ്ലാസ്റ്റേഴ്സിലേക്ക് ഒരു ടോപ്പ് അറൈവൽ എത്തുന്നുവെന്നും സീസൺ അവസാനമുള്ള ബ്ലാസ്റ്റേഴ്‌സിന്റെ അവസാന മത്സരത്തിന് ശേഷം അതുമായി ബന്ധപ്പെട്ടുകൊണ്ടുള്ള കാര്യങ്ങൾ വ്യക്തമാക്കാമെന്നുമായിരുന്നു മാർക്കസ് നൽകിയ അപ്ഡേറ്റ്.
ഐഎസ്എൽ സീസണിൽ ഇന്നാണ് ബ്ലാസ്റ്റേഴ്സിന്റെ അവസാന മത്സരം. അതിനാൽ മാർക്കസിന്റെ അപ്ഡേറ്റ് ഇന്ന് പുറത്തു വരുമെന്നാണ് പലരും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഒരു വ്യക്തത കൂടി വരുത്തിയിരിക്കുകയാണ് ഇപ്പോൾ മാർക്കസ്.
സീസണിലെ അവസാന മത്സരം എന്നതുകൊണ്ട് ഉദ്ദേശിച്ചത് ഐഎസ്എൽ സീസണിലെ അവസാന മത്സരമല്ലെന്നും സൂപ്പർ കപ്പിലെ അവസാന മത്സരമാണ് എന്നുമാണ് മാർക്കസ് ഇക്കാര്യത്തിൽ നൽകിയ വ്യക്തത.
മാർക്കസ് പറഞ്ഞ ആ ടോപ് അറൈവലിന് വേണ്ടി ആരാധകർ ഇനിയും കാത്തിരിക്കണമെന്ന് സാരം.
അതേസമയം, ടോപ്പ് അറൈവലിനെ പറ്റി ഇതുവരെയും ഒരൊറ്റ സൂചന പോലും നൽകാൻ മാർക്കസ് തയ്യാറായിട്ടില്ല. അത് പരിശീലകനാണോ അതോ, പുതിയ സൈനിങ് ആണോ എന്ന കാര്യം പോലും മാർക്കസ് വ്യക്തമാക്കിയിട്ടില്ല.