ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പേ റയൽ മാഡ്രിഡിനോട് ഒരു പ്രധാന ആവശ്യം ഉന്നയിച്ചതായി റിപ്പോർട്ടുകൾ. ടീമിനെ ശാക്തീകരിക്കാൻ ബയേൺ മ്യൂണിക്കിന്റെ യുവതാരത്തെ ടീമിലെത്തിക്കാൻ എംബാപ്പെ റയൽ മാഡ്രിഡിനോട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.
ബയേൺ മ്യൂണിക്കിന്റെ യുവതാരം മൈക്കൽ ഒലിസെയെയാണ് എംബാപ്പെ നിർദേശിച്ചിരിക്കുന്നത്.
ബയേൺ മ്യൂണിക്കിന്റെ യുവ വിങ്ങറാണ് മൈക്കൽ ഒലിസെ. കളിക്കളത്തിൽ വേഗതയും തന്ത്രങ്ങളും കൊണ്ട് ശ്രദ്ധ നേടിയ താരമാണ് ഇദ്ദേഹം. പ്രതിരോധനിരയെ മറികടന്ന് മുന്നേറാനുള്ള കഴിവ് ഒലിസെയ്ക്കുണ്ട്.
പുതിയ താരങ്ങളെ ടീമിലെത്തിക്കുന്നതിൽ റയലിന് വ്യക്തമായ തന്ത്രങ്ങളുണ്ട്. എംബാപ്പേയുടെ ആവശ്യം ക്ലബ് എത്രത്തോളം പരിഗണിക്കുമെന്ന് കാത്തിരുന്ന് കാണേണ്ടതാണ്.
വിനീഷ്യസ് ജൂനിയർ അടുത്ത സീസണിൽ ക്ലബ്ബിൽ തുടരുമോ എന്ന കാര്യത്തിൽ ഉറപ്പില്ല. ഈ സാഹചര്യത്തിൽ മൈക്കൽ ഒലിസെയെ ടീമിലെത്തിക്കുന്നത് റയലിന് ഗുണകരമാവും.
