FootballIndian Super LeagueKBFCSports

ബ്ലാസ്റ്റേഴ്സിൽ അയ്മന്റെ സ്ഥാനം വെല്ലുവിളിയിൽ; കറ്റാലയുടെ പ്ലാനിൽ നിന്നും യുവതാരം പുറത്താകുമോ?

2022 ൽ ബ്ലാസ്റ്റേഴ്‌സ് സീനിയർ ടീമിനായി അരങ്ങേറ്റം കുറിക്കുകയും ചെയ്തു. സമീപകാലത്ത് ഇന്ത്യൻ അണ്ടർ 23 ടീമിനായും കിടിലൻ പ്രകടനമാണ് താരം നടത്തുന്നത്. എന്നാൽ ബ്ലാസ്റ്റേഴ്സിൽ അയ്മന്റെ ഭാവി എത്രത്തോളം സുരക്ഷിതമാണ് എന്ന കാര്യം കൂടി ചിന്തിക്കേണ്ടിയിരിക്കുന്നു.

നിലവിൽ കേരളാ ബ്ലാസ്റ്റേഴ്സിൽ കളിക്കുന്ന യുവതാരങ്ങളിൽ മികച്ച ടാലന്റുള്ള താരമാണ് മുഹമ്മദ് അയ്മൻ. 2018 മുതൽ ബ്ലാസ്റ്റേഴ്സിന്റെ യൂത്ത് ടീമിൽ ഭാഗമായ അയ്മൻ, 2022 ൽ ബ്ലാസ്റ്റേഴ്‌സ് സീനിയർ ടീമിനായി അരങ്ങേറ്റം കുറിക്കുകയും ചെയ്തു. സമീപകാലത്ത് ഇന്ത്യൻ അണ്ടർ 23 ടീമിനായും കിടിലൻ പ്രകടനമാണ് താരം നടത്തുന്നത്. എന്നാൽ ബ്ലാസ്റ്റേഴ്സിൽ അയ്മന്റെ ഭാവി എത്രത്തോളം സുരക്ഷിതമാണ് എന്ന കാര്യം കൂടി ചിന്തിക്കേണ്ടിയിരിക്കുന്നു.

കഴിഞ്ഞ സീസണിൽ നോഹ സദോയി ബ്ലാസ്റ്റേഴ്‌സ് എത്തിയത് മുതൽ ലെഫ്റ്റ് വിങ്ങിൽ അയ്മന്റെ സാനിധ്യം കുറഞ്ഞിരുന്നു. നോഹ കഴിഞ്ഞ സീസണിൽ പ്രധാനമായും കളിച്ചത് ലെഫ്റ്റ് വിങ്ങിലാണ്. അതിനാൽ തന്നെ നോഹയുടെ പിന്നിൽ മാത്രമേ അയ്മന്റ് സ്ഥാനമുണ്ടായിരുന്നുള്ളു.

എന്നാൽ ഇത്തവണ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയ പോർച്ചുഗീസ് താരം തിയാഗോ അൽവെസും ലെഫ്റ്റ് വിങ്ങിൽ കളിക്കുന്ന താരമാണ്. ഐമനെ സംബന്ധിച്ച് ഇതൊരു വെല്ലുവിളിയാണ്.

ലെഫ്റ്റ് വിങ്ങിൽ തന്റെ സാനിധ്യം ഉറപ്പിക്കണമെങ്കിൽ അയ്മൻ നോഹ സദോയി, തിയാഗോ അൽവസ് എന്നിവരുമായി കടുത്ത മത്സരം നടത്തേണ്ടതുണ്ട്. തിയാഗോ ലെഫ്റ്റ് വിങ്ങറാണ് എങ്കിലും സെൻട്രൽ ഫോർവെർഡ് കൂടി കൈകാര്യം ചെയ്യുന്ന താരമാണ്. പരിശീലകൻ ഡേവിഡ് കറ്റാല തിയാഗോയെ സെൻട്രൽ ഫോർവെർഡിലേക്ക് മാറ്റിയാൽ അയ്മന് കാര്യങ്ങൾ എളുപ്പമാവും.

നോഹയെ മറികടക്കുക എന്നത് പ്രധാന വെല്ലുവിളിയാണ്. എങ്കിലും വരും സീസണിൽ കറ്റാലയുടെ പദ്ധതികൾ എങ്ങനെയായിരിക്കുമെന്നും അതിൽ അയ്മന്റെ സാനിധ്യം എത്രത്തോളമുണ്ടാകുമെന്നും കണ്ടറിയാം..

content: Mohammed Aimen’s future at Kerala Blasters