FootballIndian Super League

ഗംഭീര നീക്കം!! എതിരാളികളുടെ കിടിലൻ പ്ലേയറെ സ്വന്തമാക്കാൻ ചാമ്പ്യന്മാർ, അപ്ഡേറ്റ് ഇതാ…

നിലവിൽ ഗോവയുടെ കിടിലൻ പ്രകടനം കാഴ്ച്ചവെക്കുന്ന ബ്രൈസൺ ഫെർണാണ്ട്‌സിനെ സ്വന്തമാക്കാൻ താല്പര്യം പ്രകടിപ്പിച്ചിരിക്കുകയാണ് MBSG.

ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും മികച്ച ട്രാൻസ്ഫർ നീക്കങ്ങൾ നടത്തുന്ന ടീമാണ് മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സ്. മോഹൻ ബഗാൻ ഒരു താരത്തെ ലക്ഷ്യം വെച്ചാൽ എത്ര പണം മുടക്കിയായിട്ടാണേലും അവർ ആ താരത്തെ സ്വന്തമാക്കും.

ഇപ്പോളിത അത്തരം ഒരു നീക്കത്തിന് കൂടി തയ്യാറെടുക്കുക്കയാണ് മോഹൻ ബഗാൻ. നിലവിൽ ഗോവയുടെ കിടിലൻ പ്രകടനം കാഴ്ച്ചവെക്കുന്ന ബ്രൈസൺ ഫെർണാണ്ട്‌സിനെ സ്വന്തമാക്കാൻ താല്പര്യം പ്രകടിപ്പിച്ചിരിക്കുകയാണ് MBSG.

ഖേൽ നൗ ചീഫായ ആശിഷ് നെഗിയാണ് ഈ കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. നിലവിൽ മികച്ച ഫോമിലുള്ള താരത്തെ സ്വന്തമാക്കണമെങ്കിൽ മോഹൻ ബഗാൻ വമ്പൻ തുക തന്നെ ട്രാൻസ്ഫർ ഫീയായി നൽകേണ്ടി വരും.

എന്നിരുന്നാൽ പോലും എഫ്സി ഗോവ ബ്രൈസണെ വിട്ട് നൽകുമെന്ന് തോന്നുന്നില്ല. താരം ഈ സീസണിൽ ഇതോടകം 22 മത്സരങ്ങളിൽ നിന്ന് ഏഴ് ഗോളും രണ്ട് അസ്സിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്. എന്തിരുന്നാലും ഈ ട്രാൻസ്ഫറുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതാണ്.