CricketCricket LeaguesIndian Premier LeagueSports

വിഘ്‌നേശ് അവസാനിച്ചിട്ടില്ല; ഇനിയാണ് കളി; മുംബൈ ഒരുക്കുന്നത് വമ്പൻ പദ്ധതി

വിഘ്‌നേശ് മികച്ച രീതിയിൽ പന്തെറിയുന്ന താരമാണ് എങ്കിൽ പോലും താരത്തിന്റെ ബൗളിങ്ങിന് കുറച്ചല്പം വേഗത കൂടി വരേണ്ടതുണ്ട്. അല്ലാത്ത പക്ഷെ ബാറ്റർക്ക് പന്ത് നേരിടാൻ സമയം ലഭിക്കുകയും ചെയ്യുന്നുണ്ട് എന്നത് വിഘ്‌നേശിന്റെ പരിമിതികളിൽ ഒന്നാണ്. ഹാർഡ് ഹിറ്റർമാർക്ക് മുന്നിൽ പന്തെറിയുന്നതിൽ വിഘ്‌നേഷിന്റെ ഭാഗത്ത് നിന്ന് പോരായ്മകളുണ്ട്.

ഐപിഎല്ലിൽ പല വൺ സീസൺ വണ്ടറുകളെ നമ്മൾ കണ്ടിട്ടുണ്ട്. അതായത് ഒരൊറ്റ സീസണിൽ മാത്രം മികവ് തെളിയിച്ചവർ. പിന്നീട് ആ മികവിലേക്ക് തിളങ്ങാൻ അവർക്കായിട്ടില്ല.. സൗരഭ് തിവാരി, മൻപ്രീത് ഗോണി, കമ്രാൻ ഖാൻ, രാഹുൽ ശർമ്മ, ടി സുമൻ എന്നിങ്ങനെ ഐപിഎല്ലിലെ വൺ സീസൺ വണ്ടറുകളുടെ പേരുകൾ നീളുന്നു. മുംബൈ ഇന്ത്യൻസിന്റെ മലയാളി താരം വിഘ്‌നേശ് പുത്തൂരും ആ ഗണത്തിലേക്ക് മാറുമോ എന്ന ഭയം ആരാധകർക്കുണ്ട്. എന്നാൽ വിഘ്‌നേഷിന്റെ കാര്യത്തിൽ ആരാധകർക്ക് അങ്ങനെ ഭയപ്പെടേണ്ട ആവശ്യമില്ല.. കാരണം മുംബൈ നിലവിൽ അദ്ദേഹത്തെ കേന്ദ്രികരിച്ച് നടത്തുന്ന പദ്ധതികൾ അത്തരത്തിലുള്ളതാണ്.

സീസണിൽ അരങ്ങേറ്റ മത്സരത്തിൽ ചെന്നൈയ്ക്കെതിരെ കിടിലൻ പ്രകടനം നടത്തി അവരുടെ നിർണായക 3 വിക്കറ്റുകൾ വീഴ്ത്തിയ വിഘ്‌നേശിന് ആ മികവ് പിന്നീട് പുലർത്താനായിട്ടില്ല.. പുലർത്താനുള്ള അവസരം കൊടുത്തില്ല എന്നത് വാസ്തവം. കാരണം ആദ്യ മത്സരത്തിന് ശേഷം ഒരൊറ്റ മത്സരത്തിൽ പോലും വിഘ്‌നേശ് നാല് ഓവറുകൾ പൂർത്തിയാക്കിയിട്ടില്ല. അതും നായകൻ ഹർദിക് പാണ്ട്യയുടെ ഒരു കരുതലാണ്.

ആർസിബിക്കെതിരെ ആദ്യ ഓവറിൽ മികച്ച രീതിയിൽ പന്തെറിഞ്ഞ് വിക്കറ്റ് വീഴ്ത്തിയിട്ടും വിഘ്‌നേശിന് പിന്നീട് ഓവർ നൽകിയില്ല. ഹൈദരാബാദിനെതിരെയും താരം ഒന്നിൽ കൂടുതൽ ഓവർ എറിഞ്ഞില്ല, ഇതിനുള്ള പ്രധാന കാരണം ഈ രണ്ട് കളിയിലെ സാഹചര്യങ്ങൾ കൂടിയാണ്.

സ്പിന്നിനെതിരെ മികച്ച രീതിയിൽ ബാറ്റ് വീശുന്ന രജത് പടിധാറിന് മുന്നിൽ വിഘ്‌നേശിനെ ഇട്ട് കൊടുക്കേണ്ടതില്ല എന്ന ഹർദിക് പാണ്ട്യയുടെ തീരുമാനമായിരുന്നു അതിന് പിന്നിൽ. ഹൈദരാബാദിനെതിരെയുള്ള മത്സരത്തിൽ താരത്തിന്റെ ബൗളിങ്ങിലെ വേഗത കുറവ് മുതലെടുത്ത ക്ലാസ്സന് മുന്നിലും താരത്തെ പാണ്ട്യ കൂടുതൽ ഉപയോഗിച്ചില്ല. അപകടകാരിയായ ബാറ്റർമാർക്ക് മുന്നിൽ വിഘ്‌നേശിനെ ഇട്ട് കൊടുക്കാതെ താരത്തിന്റെ മാനസിക ഉയർച്ചയുള്ള പാണ്ട്യയുടെ നീക്കമായി ഇതിനെ കണക്കാക്കാം..

വിഘ്‌നേശ് മികച്ച രീതിയിൽ പന്തെറിയുന്ന താരമാണ് എങ്കിൽ പോലും താരത്തിന്റെ ബൗളിങ്ങിന് കുറച്ചല്പം വേഗത കൂടി വരേണ്ടതുണ്ട്. അല്ലാത്ത പക്ഷെ ബാറ്റർക്ക് പന്ത് നേരിടാൻ സമയം ലഭിക്കുകയും ചെയ്യുന്നുണ്ട് എന്നത് വിഘ്‌നേശിന്റെ പരിമിതികളിൽ ഒന്നാണ്. ഹാർഡ് ഹിറ്റർമാർക്ക് മുന്നിൽ പന്തെറിയുന്നതിൽ വിഘ്‌നേഷിന്റെ ഭാഗത്ത് നിന്ന് പോരായ്മകളുണ്ട്. ഈ പോര്യ്മകൾ ഘട്ടം ഘട്ടമായി പരിഹരിച്ച് താരത്തിന്റെ ബൗളിംഗ് വികസിപ്പിക്കുക എന്നതാണ് മുംബൈയുടെ പദ്ധതി. ഇനിയും ബൗളിങ്ങിൽ പല മേഖലകളിലും വികസിക്കാനുള്ളതിനാൽ താരത്തിന് കൂടുതൽ ഓവറുകൾ നൽകാത്തതും ഗുണകരമാണ്.

പോര്യ്മകൾ ശെരിയാവുന്നതിന് മുമ്പ് വമ്പൻ ഹിറ്റർമാർക്ക് മുന്നിൽ താരം വീണാൽ അത് താരത്തിന്റെ മാനസിക സ്ട്രെങ്ത്തിനെയും ബാധിക്കും. അതിനാൽ പാണ്ട്യ ഇപ്പോൾ നടപ്പിലാക്കുന്നത് പോലെ ഘട്ടം ഘട്ടമായി താരത്തെ വളർത്തുക എന്നത് തന്നെയാണ് താരത്തിന്റെ ഭാവിക്ക് നല്ലത്.

താരത്തിന് നാല് ഓവറുകൾ നൽകുന്നില്ല എന്ന കാരണം കൊണ്ട് പല ആരാധകരും നിരാശരാവുന്നുണ്ട്. എന്നാൽ അതിൽ നിരാശപ്പെടേണ്ടതില്ല, വലിയ വേദിയിൽ അദ്ദേഹത്തിന് അവസരം ലഭിക്കുന്നു എന്നുള്ളത് തന്നെ താരത്തിന് ഗുണകരമാണ്. ഘട്ടം ഘട്ടമായി മുംബൈ താരത്തെ വളർത്തിയെടുക്കുമെന്നും നമ്മുക്ക് പ്രതീക്ഷിക്കാം.