എല്ലാ ഇന്ത്യൻ ക്രിക്കറ്റ് ആരാധകരും ഏറെ ആകാംക്ഷയോടെയാണ് ഇന്ത്യൻ എൽ-ക്ലാസിക്കോയായ ചെന്നൈ സൂപ്പർ കിങ്‌സ്- മുംബൈ ഇന്ത്യൻസ് മത്സരത്തിനായി കാത്തിരിക്കുന്നത്. മാർച്ച് 23ന് ചെന്നൈ വെച്ചാണ് ഈ മത്സരം നടക്കുക.
എന്നാൽ ആദ്യ മത്സരത്തിൽ തന്നെ തിരിച്ചടികളോടെയാണ് മുംബൈ ഇന്ത്യൻസ് കളിക്കാൻ ഇറങ്ങുക. കാരണം ആദ്യ മത്സരത്തിൽ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും ജസ്പ്രീത് ബുംറയ്ക്കും ചെന്നൈക്കെതിരെ കളിക്കാൻ കഴിയില്ല.
കഴിഞ്ഞ ഐപിഎൽ സീസണിൽ മുംബൈ ഇന്ത്യൻസിന്റെ അവസാന മത്സരത്തിൽ ഓവർ റേറ്റ് കുറ്റകൃത്യത്തിന് ടീം ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്ക്ക് ലഭിച്ച ഒരു മത്സരത്തിലെ വിലക്ക് ഈ സീസണിലേക്ക് നീണ്ടത്ത് കൊണ്ടാണ് ആദ്ദേഹത്തിന് CSK യ്ക്കെതിരെ കളിക്കാൻ പറ്റാത്തത്.
ഹാർദികിന് പകരം സൂര്യ കുമാർ യാഥവായിരിക്കും മുംബൈ ഇന്ത്യൻസിനെ ചെന്നൈക്കെതിരെ നയിക്കുക. മറുഭാഗത്ത് ജനുവരിയിൽ ഓസ്ട്രേലിയ്ക്കെതിരായ ടെസ്റ്റ് മത്സരത്തിൽ പരിക്കേറ്റ ബുംറ ഇപ്പോഴും പരിക്കിന്റെ പിടിയിലാണ്.
താരം പരിക്കിൽ നിന്ന് മുക്തനായി വരുന്നതേയുള്ളു. ഏപ്രിൽ മാസത്തിന്റെ തുടക്കത്തോടെ മാത്രമേ താരം ടീമിനൊപ്പം ചേരുകയുള്ളൂ.