ISL 2025-26 സീസണിലെ അനിശ്ചിത്തതവും പ്രതിസന്ധിയും മൂലം കേരള ബ്ലാസ്റ്റേഴ്‌സിന് ഒട്ടേറെ നഷ്ടകളാണ് ഉണ്ടായിരിക്കുന്നത്. അതിൽ വരുന്നതാണ് നോഹ സദൗയി, ലൂണ തുടങ്ങിയ താരങ്ങളെ വിട്ട് നൽക്കേണ്ടി വന്നത്.
നിലവിൽ നോഹ സദൗയിയും, അഡ്രിയാൻ ലൂണയും ലോൺ അടിസ്ഥാനത്തിൽ ഇന്തോനേഷ്യൻ ക്ലബ്ബുകൾക്ക് വേണ്ടിയാണ് കളിക്കുന്നത്. എന്നാൽ നിലവിൽ പുറത്ത് വരുന്ന അഭ്യൂഹങ്ങൾ പ്രകാരം നോഹ സദൗയി ലോൺ കാലാവധി കഴിഞ്ഞാലും ബ്ലാസ്റ്റേഴ്‌സിലേക്ക് തിരിച്ചുവരില്ലായെന്നാണ്.
ബ്ലാസ്റ്റേഴ്‌സ് മാനേജ്‍മെന്റും ബ്ലാസ്റ്റേഴ്‌സ് ആരാധകരും ചേർന്നുള്ള സംഘടനയായ FAB മീറ്റിംഗിലാണ് ഈയൊരു കാര്യം അഭിക് ചാറ്റർജി ആരാധകരെ അറിയിച്ചത്. താരം ഈയൊരു സീസൺ അവസാനിച്ചാൽ ഫ്രീ ട്രാൻസ്ഫറായി മറ്റ് ഏതേലും ക്ലബ്ബിലേക്ക് ചേക്കേറും. കാരണം താരത്തിന്റെ ബ്ലാസ്റ്റേഴ്‌സുമായുള്ള കരാർ ഈ സീസൺ അവസാനത്തോടെ അവസാനിക്കും.
മയുഭാഗത്ത് അഡ്രിയാൻ ലൂണയുടെ കാര്യത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇതുവരെ ഔദ്യോഗികമായി തീരുമാനങ്ങളൊന്നും ഇതുവരെ എടുത്തിട്ടില്ല.
