എല്ലാ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകളും അടുത്ത സീസൺ മുന്നോടിയായി തങ്ങളുടെ സ്‌ക്വാഡ് ശക്തമാക്കാനായുള്ള ശ്രമങ്ങളിലാണ്. അതുകൊണ്ട് തന്നെ എല്ലാ ഐഎസ്എൽ ക്ലബ്ബുകളും അതി ഗൗരവത്തോടെ തന്നെയാണ് ഈയൊരു ട്രാൻസ്ഫർ വിൻഡോ നോക്കി കാണുന്നത്.
ഈയൊരു ട്രാൻസ്ഫർ വിൻഡോയിൽ ഇതുവരെ നോക്കുകയാണേൽ ഏറ്റവും കൂടുതൽ ഇടപെടുലുകൾ നടത്തുന്നത് ഈസ്റ്റ് ബംഗാളായിരിക്കും. ഈസ്റ്റ് ബംഗാളുമായി ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഈസ്റ്റ് ബംഗാൾ നിലവിൽ ചെന്നൈ എഫ്സിയുടെ വിദേശ താരമായ കോണർ ഷീൽഡ്സിനെ സ്വന്തമാക്കിയിരിക്കുകയാണ്. ബംഗാൾ കമന്റെറ്റർ സോഹൻ പോഡ്ഡറാണ് ഈയൊരു കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
നേരത്തെ വന്ന അഭ്യൂഹങ്ങൾ പ്രകാരം ഈസ്റ്റ് ബംഗാളിന് പുറമെ കേരള ബ്ലാസ്റ്റേഴ്‌സും താരത്തെ സ്വന്തമാക്കാൻ താല്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഈയൊരു നീക്കവും കേരള ബ്ലാസ്റ്റേഴ്‌സിന് പൂർത്തിയാക്കാൻ സാധിച്ചില്ല.
കഴിഞ്ഞ സീസണിൽ ഐഎസ്എൽ കളിച്ചതിൽ വെച്ച് തന്നെ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവെച്ച വിദേശ താരമാണ് കോണർ ഷിൽഡ്സ്. എന്തിരുന്നാലും ഈയൊരു നീക്കവുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനകൾ ഉടൻ ഉണ്ടാക്കുമെന്ന് പ്രതിക്ഷിക്കാം.