FootballIndian Super LeaguePunjab FC

കേരള എക്സ്പ്രസ്സ്‌ എത്തി; സൂപ്പർ താരത്തിന്റെ സൈനിങ് പ്രഖ്യാപിച്ച് ഐഎസ്എൽ വമ്പന്മാർ

ഇന്ത്യൻ സൂപ്പർ ലീഗിന് മുന്നോടിയായുള്ള ട്രാൻസ്ഫർ വിൻഡോയിൽ മികച്ച സൈനിങ്ങുകൾ പൂർത്തിയാക്കി സ്‌ക്വാഡ് ശക്തമാക്കാനുള്ള ശ്രമങ്ങളിലാണ് എല്ലാ ഐഎസ്എൽ ക്ലബ്ബുകളും. അതുകൊണ്ട് തന്നെ ഒട്ടേറെ അഭ്യൂഹങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

ഇപ്പോളിത സീസൺ മുന്നോടിയായി മലയാളി ലെഫ്റ്റ് ബാക്ക് താരം മുഹമ്മദ്‌ ഉവൈസിന്റെ സൈനിങ് പൂർത്തിയാക്കിയിരിക്കുകയാണ് പഞ്ചാബ് എഫ്സി. ക്ലബ്‌ തന്നെയാണ് ഈയൊരു കാര്യം ആരാധകരെ അറിയിച്ചത്.

രണ്ട് വർഷ കരാറിലാണ് താരം പഞ്ചാബിലെത്തുന്നത്. കഴിഞ്ഞ സീസണിൽ ജംഷദ്പൂർ എഫ്സിക്ക് വേണ്ടിയായിരുന്നു താരം കളിച്ചിരുന്നത്. ആദ്യ ഇലവനിലെ സ്ഥിര സാനിധ്യം കൂടിയായിരുന്നു ഉവൈസ്.

വേഗയേറിയ ഓട്ടത്തിനും, നീളമേറിയ ത്രോകൾക്കും പേര് കേട്ട താരം കൂടിയാണ് ഉവൈസ്. നിലവിൽ പഞ്ചാബ് എഫ്സിയുടെ ലെഫ്റ്റ് ബാക്ക് താരമായ അഭിഷേക് സിംഗ് ക്ലബ്‌ വിടാൻ സാധ്യതകൾ ഏറെയാണ്. അതുകൊണ്ട് തന്നെ താരത്തിൻ പകരക്കാരനായാണ് പഞ്ചാബ് ഇപ്പോൾ ഉവൈസിനെ സ്വന്തമാക്കിയിരിക്കുന്നത്.