ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2025 സീസണിലെ ആദ്യ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ഏഴ് വിക്കെറ്റിന് വീഴ്ത്തി റോയൽ ചലഞ്ചേഴ്‌സ് ബംഗളുരു. കോഹ്ലിയുടെയും ഫിൽ സാൾട്ടിന്റെയും അർധസെഞ്ച്വറി മികവിലാണ് ബംഗളുരുവിന്റെ വിജയം.
175 റൺസ് വിജയ ലക്ഷ്യമായി ഇറങ്ങിയ RCB 16.2 ഓവറിൽ 177 റൺസെടുത്ത് വിജയം കരസ്ഥമാക്കിയത്. മത്സരത്തിൽ RCB ക്കായി വിരാട് കോഹ്ലി 36 പന്തിൽ നിന്ന് 59 റൺസും, ഫിൽ സാൾട്ട് 31 പന്തിൽ 56 റൺസും എടുത്തു. ഇരുവരുടെയും ആദ്യ വിക്കെറ്റ് പാർട്ണർഷിപ്പിൽ 95 റൺസുകളാണ് പിറന്നത്.
ആദ്യ ഇന്നിങ്സിൽ KKR ന് മികച്ച തുടക്കം ലഭിച്ചെങ്കിലും 9ആം ഓവർ ശേഷം ക്രുണാൽ പാണ്ഡ്യയുടെയും മറ്റ് RCB ബൗളർമാരുടെയും കരുത്തിൽ തകർന്ന് വീഴുകയായിരുന്നു KKR. ക്രുണാൽ ക്യാപ്റ്റൻ രഹാനെ, റിങ്കു സിംഗ്, വെങ്കട്ടഷ് ഐയർ എന്നിവരുടെ വില്ലപ്പെട്ട മൂന്ന് വിക്കറ്റുളകളാണ് എടുത്തത് (4-0-29-3).
മറുഭാഗത്ത് കൊൽക്കത്തയ്ക്കായി അർധസെഞ്ച്വറി നേടിയ ക്യാപ്റ്റൻ അജിങ്ക്യ രഹാനെ മാത്രമാണ് മികച്ച പ്രകടനം കാഴ്ച്ചവെച്ചത്.
SCOREBOARD:-
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്:- 174/8 (20 ഓവർ)
റോയൽ ചലഞ്ചേഴ്‌സ് ബംഗളുരു:- 177/3 (16.2 ഓവർ)