CricketCricket LeaguesIndian Premier LeagueSports

ഈ സാലയും കപ്പില്ലേ;5 താരങ്ങളുടെ സേവനം ആർസിബിയ്ക്ക് നഷ്ടമാവും

നായകൻ രജത് പടിദാറിന്റെ കീഴിൽ മികച്ച പ്രകടനം നടത്തുന്ന ആർസിബിയ്ക്ക് 5 താരങ്ങളുടെ സേവനം നിർണായക മത്സരങ്ങളിൽ ഉണ്ടാവില്ല എന്നതാണ് ആരാധകരെ നിരാശയിലാക്കുന്നത്. ദേശീയ ടീം ദൗത്യവും പരിക്കുമാണ് ആർസിബിയ്ക്ക് വില്ലനായി എത്തുന്നത്. ആ അഞ്ച് താരങ്ങൾ ആരൊക്കെയാന്നെന്ന് പരിശോധിക്കാം..

ഐപിഎൽ ചരിത്രത്തിൽ ആദ്യമായി റോയൽ ചല്ലഞ്ചേഴ്‌സ് ഇത്തവണ കിരീടം നേടുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. നായകൻ രജത് പടിദാറിന്റെ കീഴിൽ മികച്ച പ്രകടനം നടത്തുന്ന ആർസിബിയ്ക്ക് 5 താരങ്ങളുടെ സേവനം നിർണായക മത്സരങ്ങളിൽ ഉണ്ടാവില്ല എന്നതാണ് ആരാധകരെ നിരാശയിലാക്കുന്നത്. ദേശീയ ടീം ദൗത്യവും പരിക്കുമാണ് ആർസിബിയ്ക്ക് വില്ലനായി എത്തുന്നത്. ആ അഞ്ച് താരങ്ങൾ ആരൊക്കെയാന്നെന്ന് പരിശോധിക്കാം..

  1. രജത് പടിദാർ

വിരലിന് പരിക്കേറ്റ നായകൻ രജത് പടിദാർ പൂർണമായും പരിക്കിൽ നിന്നും മോചിതനായിട്ടില്ല. താരത്തിന് ഇനിയുള്ള കുറച്ച് മത്സരങ്ങൾ കൂടി നഷ്ടമാവുമെന്നാണ് ആർസിബിയുമായി ബന്ധപ്പെട്ട അപ്‌ഡേറ്റുകൾ പങ്ക് വെയ്ക്കുന്ന ആർസിബിയെൻസ് ഒഫീഷ്യൽ എന്ന എക്സ് ഹാൻഡിൽ പങ്ക് വെച്ച വിവരം. താരത്തിന് ഇനിയും ചില മത്സരങ്ങൾ നഷ്ടമാവുമെന്നും പകരം ജിതേഷ് ശർമ്മ നായകനാവുമെന്നാണ് ആർസിബിയെൻസ് ഒഫീഷ്യൽസ് നൽകുന്ന അപ്‌ഡേറ്റ്.

  1. ജോഷ് ഹേസൽവുഡ്

ഇത്തവണ അവരുടെ ബൗളിങ്ങിൽ യൂണിറ്റിന്റെ കുന്തമുനയായ ഹേസൽവുഡ് പരിക്കിന്റെ പിടിയിലാണ്. താരത്തിന് സീസണിൽ ഇനിയുള്ള മത്സരങ്ങൾ നഷ്ടമാവുമെന്ന് റിപോർട്ട്. ഇനി സാരമായ പരിക്കാണെങ്കിൽ തന്നെ ലോക ടെസ്റ്റ് ചാമ്പ്യൻസ്ഷിപ്പ് ഫൈനലിൽ അടുക്കവേ ക്രിക്കറ്റ് ഓസ്‌ട്രേലിയ താരത്തെ വിട്ട് നൽകില്ല.

  1. ദേവ്ദത്ത് പടിക്കൽ

പരിക്ക് കാരണം സീസൺ നഷ്‌ടമായ പടിക്കലിന് പകരം മായങ്ക് അഗർവാളിനെ പ്രഖ്യാപിച്ചെങ്കിലും നിർണായക സമയത്തുള്ള താരത്തിന് പരിക്ക് ആർസിബിയ്ക്ക് വെല്ലുവിളിയാകും.

  1. ജേക്കബ് ബെഥല്‍

ഇംഗ്ലീഷ് താരമായ ജേക്കബ് ബെഥലും ആർസിബിക്കായി സീസൺ പൂർത്തീകരിക്കില്ല. വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിൽ ഉൾപ്പെട്ട താരം മെയ് 29 ന് മുമ്പ് നാട്ടിലേക്ക് മടങ്ങും. അതിനാൽ മെയ് 29 ന് ശേഷം താരം ആർസിബിക്കൊപ്പമുണ്ടാവില്ല.

5 ലുങ്കി എൻഗിഡി

ജോഷ് ഹേസൽവുഡിന് പരിക്കേറ്റ സാഹചര്യത്തിൽ ആർസിബിയുടെ ബൗളിംഗ് പ്രതീക്ഷയാണ് എൻഗിഡി. എന്നാൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് ഒരുങ്ങുന്ന സൗത്ത് ആഫ്രിക്കൻ താരങ്ങളോട് മെയ് 26 ന് നാട്ടിലേക്ക് മടങ്ങാൻ സൗത്ത് ആഫ്രിക്കൻ ബോർഡ് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനാൽ മെയ് 26 ന് ശേഷം താരവും ആർസിബിക്കൊപ്പമുണ്ടാവില്ല.