പുതിയ സീസൺ മുന്നോടിയായി ടീം ശക്തമാക്കാനുള്ള ശ്രമങ്ങളിലാണ് റയൽ മാഡ്രിഡ്. നിലവിൽ ടീമിന്റെ പ്രധാന ലക്ഷ്യം പ്രതിരോധ നിര ഒന്നുകൂടി ശക്തമാക്കുക എന്നാണ്. ഒട്ടേറെ മുൻനിര താരങ്ങളാണ് റയലിന്റെ ഷോർട്ട്ലിസ്റ്റിലുള്ളത്.
ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം റയൽ മാഡ്രിഡിന് പ്രതിരോധ നിരയിലേക്ക് ലിവർപൂളിന്റെ ഇബ്രാഹിം കൊണാട്ടെ അർസേനലിന്റെ വില്യം സാലിബ എന്നിവരെ സ്വന്തമാക്കാൻ താല്പര്യമുണ്ട്.
MARCA യുടെ റിപ്പോർട്ട് പ്രകാരം ഈ ട്രാൻസ്ഫർ വിൻഡോയിൽ തന്നെ റയൽ മാഡ്രിഡിന് ഇരുവരെയും കൂടാരത്തിലെത്തിക്കണമെന്നാണ്. ഇതുവരെ റയൽ താരങ്ങൾക്കായുള്ള ഓഫർ ബിഡ് ഒന്നും സമർപ്പിച്ചതായി റിപ്പോർട്ടില്ല.
ചില അഭ്യൂഹങ്ങൾ പ്രകാരം ഇബ്രാഹിം കൊണാട്ടെയ്ക്ക് ലിവർപൂളിൽ തന്നെ തുടരാനും വില്യം സാലിബയ്ക്ക് അർസേനലിൽ കരാർ പുതുക്കാൻ താല്പര്യമില്ലായെന്നും റിപ്പോർട്ടുണ്ട്. എന്തിരുന്നാലും റയൽ മാഡ്രിഡിന് ഇരുവരെയും സ്വന്തമാക്കാൻ കഴിയുമോ എന്ന് നോക്കി കാണേണ്ടതാണ്.
