രാജസ്ഥാൻ റോയൽസ് വിടാനുള്ള ക്യാപ്റ്റൻ സഞ്ജു സാംസണിന്റെ തീരുമാനത്തിന് പിന്നിലെ കാരണങ്ങൾ ഇപ്പോൾ പുറത്തുവരികയാണ്. ടീം മാനേജ്മെൻ്റുമായുള്ള ശക്തമായ അഭിപ്രായ വ്യത്യാസങ്ങളാണ് ഈ നീക്കത്തിന് പിന്നിൽ.
കഴിഞ്ഞ സീസണിൽ പരിക്കിന് ശേഷം തിരിച്ചെത്തിയ സഞ്ജുവിനെ ടീം യോഗങ്ങളിൽ പലപ്പോഴും പരിഗണിച്ചിരുന്നില്ലെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നു. നായകനെന്ന നിലയിൽ അർഹമായ പരിഗണന ലഭിക്കാത്തതും ഈ അകൽച്ചയ്ക്ക് കാരണമായി.
ഓപ്പണിങ് സ്ഥാനത്തെ ചൊല്ലിയുണ്ടായ തർക്കമാണ് പ്രധാന കാരണം. വൈഭവ് സൂര്യവംശിയുടെ മികച്ച പ്രകടനത്തെ തുടർന്ന്, സഞ്ജുവിന് ഓപ്പണിങ് സ്ഥാനം നഷ്ടമാകുമെന്ന സൂചനകൾ ലഭിച്ചിരുന്നു. ഇത് സഞ്ജുവിൻ്റെ അതൃപ്തി വർദ്ധിപ്പിച്ചു.
സഞ്ജുവിനെ ടീമിൽ നിലനിർത്തണോ റിലീസ് ചെയ്യണോ എന്ന കാര്യത്തിൽ റോയൽസാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. താരത്തെ വിൽക്കുകയാണെങ്കിൽ ചെന്നൈ, കൊൽക്കത്ത ടീമുകൾ രംഗത്തുണ്ട്.
റോയൽസ് മാനേജ്‌മെൻ്റിൻ്റെ സമീപനത്തിൽ പ്രതിഷേധിച്ച് ടീം വിടാൻ തീരുമാനിച്ച സഞ്ജുവിനൊപ്പം നിൽക്കുന്ന നിലപാടിലാണ് ആരാധകർ.
