CricketIndian Premier League

മുംബൈയുടെ വജ്രായുദ്ധം തിരിച്ചുവരാൻ ഇനിയും വൈകും; ഗുണം വിഘ്‌നേഷിനും ഈ താരത്തിനും…

ബുംറയുടെ അഭാവം ഗുണകരമാക്കുക തങ്ങളുടെ ആദ്യ മത്സരത്തിൽ തന്നെ നിറഞ്ഞാടിയ വിഘ്നേഷ് പുത്തൂരിനും അശ്വനി കുമാറിനുമാണ്.

എല്ലാ മുംബൈ ഇന്ത്യൻസ് ആരാധകരും നിലവിൽ കാത്തിരിക്കുന്നത് അവരുടെ സ്റ്റാർ ബൗളറായ ജസ്പ്രീത് ബുംറയുടെ തിരിച്ചുവരവിനായാണ്. എന്നാൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ബുംറ തിരിച്ചുവരാൻ ഇനിയും സമയം എടുക്കുമെന്നാണ്. 

TOI യുടെ റിപ്പോർട്ട്‌ പ്രകാരം ബുംറ ക്ലിനിക്കലി ഫിറ്റാണ്. എന്നാൽ പരിക്ക് ഇനിയും വരാൻ സാധ്യതയുള്ളത് കൊണ്ട് താരം മേലെ മാത്രമാണ് പരിശീനം പുനരാരംഭിക്കുക. ഐ‌പി‌എല്ലിന് തൊട്ടുപിന്നാലെ ഇന്ത്യ ഇംഗ്ലണ്ടിൽ അഞ്ച് ടെസ്റ്റുകൾ കളിക്കാനിരിക്കെ, ബുംറയുടെ കാര്യത്തിൽ വളരെ ജാഗ്രത പാലിക്കാൻ ബിസിസിഐ മെഡിക്കൽ ടീം തീരുമാനിച്ചിട്ടുണ്ട്. 

ബുംറയുടെ അഭാവം ഗുണകരമാക്കുക തങ്ങളുടെ ആദ്യ മത്സരത്തിൽ തന്നെ നിറഞ്ഞാടിയ വിഘ്നേഷ് പുത്തൂരിനും അശ്വനി കുമാറിനുമാണ്. അരങ്ങേറ്റ മത്സരത്തിൽ തന്നെ ഗംഭീര ബൗളിംഗ് പ്രകടനമാണ് ഇരുവരിൽ നിന്നും കാണാൻ കഴിഞ്ഞത്. അതുകൊണ്ട് തന്നെ ബുംറ തിരിച്ചുവരുന്നത് വരെ ഈ രണ്ട് യുവ താരങ്ങൾക്കും ഇനിയും അവസരം ലഭിക്കും. 

നിലവിലെ സാഹചര്യത്തിൽ ബുംറയുടെ അഭാവം ഇവർ രണ്ട് പേരും കൂടി ഭംഗിയായി നിറവേറ്റുന്നുണ്ട്. ബുംറ ഇനി ഏപ്രിൽ പകുതിയോടെ തന്നെ ടീമിനൊപ്പം ചേരുമെന്ന് പ്രതിക്ഷിക്കാം.