CricketCricket National TeamsIndian Cricket TeamSports

ബിസിസിഐയുടെ ‘ഡിമാൻഡ്’ അവഗണിച്ചു; രോഹിത് ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കാനുള്ള കാരണം പുറത്ത്

നായകസ്ഥാനമില്ലാതെ ടീമിൽ ഉൾപ്പെടുത്താമെന്ന് സിലക്ടർമാർ രോഹിത്തിനോട് പറഞ്ഞെങ്കിലും, അതു വേണ്ടെന്ന് രോഹിത് തീരുമാനിക്കുകയായിരുന്നു’

കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് രോഹിത് ശർമ്മ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. വളരെ അപ്രതീക്ഷിതമായാണ് താരത്തിന്റെ വിരമിക്കൽ. ഇപ്പോഴിതാ രോഹിത് ഇംഗ്ലണ്ട് പരമ്പര കളിയ്ക്കാൻ ആഗ്രഹിച്ചിരുന്നെന്നും എന്നാൽ ബിസിസിഐ മുന്നോട്ട് വെച്ച ഒരൊറ്റ നിബന്ധന കാരണമാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചതെന്നുമുള്ള റിപ്പോർട്ടുകൾ പുറത്ത് വരികയാണ്.

ദേശീയ മാധ്യമത്തെ ഉദ്ദരിച്ച് മലയാള മാധ്യമമായ മലയാള മനോര റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് രോഹിത് ശർമ്മ ഇംഗ്ലണ്ട് പരമ്പര കളിച്ച് പരമ്പരയ്ക്ക് ശേഷം വിരമിക്കൽ പ്രഖ്യാപിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ ഇംഗ്ലണ്ട് പരമ്പരയിൽ രോഹിതിനെ ഉൾപെടുത്താൻ ബിസിസിഐയ്ക്ക് സമ്മതമായിരുന്നു. എന്നാൽ നായക സ്ഥാനം നൽകില്ലെന്നായിരുന്നു ബിസിസിഐ മുന്നോട്ട് വെച്ച ഡിമാൻഡ്.

‘‘പരമ്പരയിൽ സ്ഥിരതയുള്ള ടീം വേണമെന്ന് സിലക്ടർമാർക്ക് നിർബന്ധമുണ്ടായിരുന്നു. നായകസ്ഥാനമില്ലാതെ ടീമിൽ ഉൾപ്പെടുത്താമെന്ന് സിലക്ടർമാർ രോഹിത്തിനോട് പറഞ്ഞെങ്കിലും, അതു വേണ്ടെന്ന് രോഹിത് തീരുമാനിക്കുകയായിരുന്നു’– ബിസിസിഐയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളെ ഉദ്ധരിച്ച് ഒരു മാധ്യമം റിപ്പോർട്ട് ചെയ്തതതായി മനോരമ റിപ്പോർട്ട് ചെയ്യുന്നു.

അതേ സമയം രോഹിതിന് വിരമിച്ച സാഹചര്യത്തിൽ ഇന്ത്യ പുതിയ ടെസ്റ്റ് നായകനെ ഇത് വരെ കണ്ടെത്തിയിട്ടില്ല. ശുഭ്മാൻ ഗിൽ, ഋഷഭ് പന്ത് എന്നീ പേരുകളാണ് സജീവമായുള്ളത്.

ജൂൺ 20 നാണ് ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പര ആരംഭിക്കുക. അഞ്ച് ടെസ്റ്റ് മത്സരങ്ങളാണ് പരമ്പരയിൽ. ഇംഗ്ലീഷ് മണ്ണിലാണ് പോരാട്ടം.