ഐപിഎൽ 2025 സീസണിൽ കളിച്ച മൂന്ന് ഇന്നിങ്സിലും മോശം പ്രകടനമാണ് രോഹിത് ശർമ്മ കാഴ്ച്ചവെച്ചത്. തിങ്കളാഴ്ച നടന്ന കൊൽക്കത്തയ്ക്കെതിരായ മത്സരത്തിൽ മുംബൈ ജയിച്ചെങ്കിലും, ബാറ്റിംഗിൽ തന്റെ ഫോം കണ്ടെത്താൻ രോഹിതിന് സാധിച്ചില്ല.
ഇപ്പോളിത കൊൽക്കത്തയ്ക്കെതിരെയുള്ള മത്സരത്തിന് ശേഷം മുംബൈ ഇന്ത്യൻസ് ഉടമസ്ഥയായ നിതാ അംബാനിയുമായി ഏറെ നേരം ഗൗരവമേറിയ ചര്‍ച്ച നടത്തിയതിന്റെ വീഡിയോ പുറത്തു വന്നിരിക്കുകയാണ്. ഇതോടെ പ്ലെയിങ് ഇലവനില്‍ നന്നും അദ്ദേഹം തെറിക്കുമോയെന്ന ആശങ്കയിലാണ് രോഹിത്തിന്റെ ആരാധകര്‍.
KKR നെതിരെ 12 പന്തിൽ നിന്ന് 13 റൺസെടുക്കാനെ താരത്തിന് സാധിച്ചിട്ടുള്ളു. സീസണിൽ കളിച്ച ആദ്യ മത്സരത്തിൽ CSK യ്ക്കെതിരെ ഡക്കാവുകയും, രണ്ടാം മത്സരത്തിൽ GT ക്കെതിരെ എട്ട് റൺസും എടുത്ത് താരം പുറത്താവുകയായിരുന്നു.
താരം അവസാനമായി ഐപിഎലിൽ കളിച്ച 10 ഇന്നിങ്സിൽ നിന്ന് വെറും 141 റൺസെടുക്കാനെ രോഹിതിന് സാധിച്ചിട്ടുള്ളു. നിലവിൽ ബാറ്റിംഗിൽ മാത്രമേ രോഹിത്തിന്റെ സേവനം മുംബൈക്ക് ആവിശ്യംമുള്ളു. അല്ലാത്തപക്ഷം താരം പകരക്കാരനായി പുറത്ത് പോവുകയാണ്.
ബാറ്റിങില്‍ യാതൊരു ഇംപാക്ടുമുണ്ടാക്കാന്‍ അദ്ദേഹത്തിനു സാധിക്കാത്ത സാഹചര്യത്തില്‍ മറ്റു ഓപ്ഷനുകളിലേക്കു മുംബൈ പോവാനിടയുണ്ട്. പ്ലെയിങ് ഇലവനില്‍ നിന്നും തന്നെ പുറത്താക്കുന്നതിനു മുമ്പ് സ്വയം മാറി നില്‍ക്കാനായിരിക്കും രോഹിത്തിന്റെ പ്ലാന്‍. കളിക്കു ശേഷം നിതാ അംബാനിയുമായി അദ്ദേഹം സംസാരിച്ചതും ഇതേക്കുറിച്ച് ആയിരിക്കാമെന്നാണ് സൂചനകള്‍.