വിരമിക്കൽ തീരുമാനം പിൻവലിച്ച് കിവീസ് ഇതിഹാസ താരം റോസ് ടെയ്ലർ. എന്നാൽ താരം ന്യൂസിലാൻഡിന് വേണ്ടിയായിരിക്കില്ല, പകരം മറ്റൊരു ടീമിന് വേണ്ടിയായിരിക്കും.
2026-ലെ ഏഷ്യാ-ഈസ്റ്റ് ഏഷ്യാ-പസഫിക് ടി20 ലോകകപ്പ് യോഗ്യതാ മത്സരത്തിൽ സമോവയ്ക്ക് വേണ്ടി അദ്ദേഹം കളിക്കുമെന്നാണ് റിപ്പോർട്ടുകൾ. അമ്മയുടെ സമോവൻ പാരമ്പര്യം കാരണം ടെയ്ലറിന് സമോവൻ പാസ്‌പോർട്ട് ലഭിച്ചിട്ടുണ്ട്.
2022-ലാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് ടൈലർ വിരമിച്ചത്. അദ്ദേഹത്തിൻറെ മടങ്ങിവരവ് സമോവ ക്രിക്കറ്റ് ടീമിന് വലിയ മുതൽക്കൂട്ടായിരിക്കും ടെയ്ലറിൻ്റെ ഈ മടങ്ങി വരവ്. അദ്ദേഹത്തിൻ്റെ പരിചയസമ്പത്തും കളിക്കളത്തിലെ തന്ത്രങ്ങളും സമോവയ്ക്ക് ലോകകപ്പ് യോഗ്യത നേടാൻ സഹായിച്ചേക്കാം.
സമോവ ടീമിലെ യുവതാരങ്ങൾക്ക് റോസ് ടെയ്ലർ ഒരു വലിയ പ്രചോദനമായിരിക്കും. ലോക ക്രിക്കറ്റിൽ തൻ്റേതായ ഒരു സ്ഥാനം നേടിയെടുത്ത ടെയ്ലറിൽ നിന്ന് അവർക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിക്കും. അന്താരാഷ്ട്ര മത്സരങ്ങളിൽ കളിച്ച പരിചയമുള്ള ഒരു താരം കൂടെയുള്ളത് ടീമിൻ്റെ പ്രകടനത്തെ മെച്ചപ്പെടുത്താൻ സഹായിക്കും.
വിരമിച്ചതിന് ശേഷം വീണ്ടും കളിക്കളത്തിലേക്ക് മടങ്ങിയെത്തുന്ന റോസ് ടെയ്ലറിൽ ആരാധകർക്ക് വലിയ പ്രതീക്ഷയാണ്. സമോവയ്ക്ക് വേണ്ടി അദ്ദേഹം മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഈ വാർത്ത ക്രിക്കറ്റ് ലോകത്തിന് വലിയ ആവേശം നൽകിയിട്ടുണ്ട്.
