CricketIndian Premier League

സഞ്ജുവിന്റെ സ്ഥിരതയേറിയ പ്രകടനം കിടിലം; അർധസെഞ്ച്വറി നേടാത്ത മത്സരമില്ല, കണക്കുകൾ ഇതാ…

37 പന്തിൽ നിന്ന് 66 റൺസുകളാണ് താരം ഹൈദരാബാദിനെതിരെ അടിച്ച് കൂട്ടിയത്. ഏഴ് ഫോറും നാല് സിക്സറുകളും ഉൾപ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.

ഇന്ത്യൻ പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ തന്നെ സൺറൈസേഴ്സ് ഹൈദരാബാദിനോട്‌ പൊരുത്തി തോറ്റിയിരിക്കുകയാണ് രാജസ്ഥാൻ റോയൽസ്. 285 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാൻ, 242 റൺസുകൾ എടുത്തെങ്കിലും വിജയം കൈവരിക്കാൻ സാധിച്ചില്ല.

മത്സരത്തിൽ ഗംഭീരം പ്രകടനമാണ് സഞ്ജു സാംസൺ കാഴ്ച്ചവെച്ചത്. 37 പന്തിൽ നിന്ന് 66 റൺസുകളാണ് താരം ഹൈദരാബാദിനെതിരെ അടിച്ച് കൂട്ടിയത്. ഏഴ് ഫോറും നാല് സിക്സറുകളും ഉൾപ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.

ഈയൊരു അർധസെഞ്ച്വറിയോടെ,  lകഴിഞ്ഞ ആറ് സീസണുകളിലെ എല്ലാ ആദ്യ മത്സരത്തിലും അർധസെഞ്ച്വറി നേടാൻ സഞ്ജു സാംസൺ കഴിഞ്ഞിട്ടുണ്ട്.   സീസൺ ഓപ്പണിങ്ങിലെ താരത്തിന്റെ ഇത്തരം സ്ഥിരതയേറിയ പ്രകടനം മറ്റൊരു താരത്തിനുണ്ടോ എന്ന് തന്നെ സംശയമാണ്.

കഴിഞ്ഞ ആറ് സീസണിലെ സഞ്ജു സാംസൺന്റെ ഓപ്പണിങ് മത്സരത്തിലെ പ്രകടനം ഇങ്ങനെ...

74(32) vs CSK 2020
119(63) vs PBKS 2021
55(27) vs SRH 2022
55(32) vs SRH 2023
82*(52) vs LSG 2024
66(37) vs SRH 2025