രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ വിരലിലെ ശസ്ത്രക്രിയയ്ക്ക് ശേഷം വരാനിരിക്കുന്ന ഐപിഎൽ 2025 സീസൺ മുന്നോടിയായി രാജസ്ഥാൻ റോയൽസ് സ്‌ക്വാഡിനൊപ്പം ചേർന്നിരിക്കുകയാണ്.
ശസ്ത്രക്രിയക്ക് ശേഷം, അദ്ദേഹം ബെംഗളൂരുവിലെ സെന്റർ ഓഫ് എക്സലൻസിൽ പുനരധിവാസത്തിലായിരുന്നു. അതുകൊണ്ട് തന്നെ സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിന്റെ തുടക്ക മത്സരങ്ങളിൽ കളിക്കാൻ സാധിക്കുമോ എന്ന് സംശയമാണ്.
താരം പരിക്കിൽ നിന്നും പൂർണമായി മുക്തനായി ബന്ധപ്പെട്ടുള്ള അപ്ഡേറ്റുകളൊന്നും വന്നിട്ടില്ല. ഫെബ്രുവരിയിൽ നടന്ന ഇന്ത്യൻ-ഇംഗ്ലണ്ട് അഞ്ചാം ടി20 മത്സരത്തിനിടയിലാണ് സഞ്ജുവിന് പരിക്കേറ്റത്.
ഇനി അഥവാ സഞ്ജു സാംസൺ കളിക്കാൻ സാധിച്ചില്ലെങ്കിൽ, അദ്ദേഹത്തിന് പകരം ധ്രുവ് ജുരലായിരിക്കും രാജസ്ഥാന്റെ വിക്കെറ്റ് കീപ്പറാക്കുക. മാർച്ച് 23ന് ഹൈദരാബാദിനെതിരെയാണ് രാജസ്ഥാന്റെ സീസണിലെ ആദ്യ മത്സരം.