ഇന്ത്യ- ഇംഗ്ലണ്ട് ആദ്യ ടി20 പരമ്പരയിൽ ഇന്ത്യക്ക് വിജയം. ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനെ ഇന്ത്യ ഏഴ് വിക്കെറ്റിനാണ് വീഴ്ത്തിയത്. ഇംഗ്ലണ്ട് എടുത്ത 132 റൺസ്‌ വിജയലക്ഷ്യം ഇന്ത്യ 12.5 ഓവറിൽ മറികടക്കുകയായിരുന്നു.

ഈയൊരു മത്സരത്തിൽ ഇന്ത്യക്കായി മികച്ച പ്രകടനമാണ് മലയാളി താരം സഞ്ജു സാംസൺ കാഴ്ച്ചവെച്ചത്. 20 പന്തിൽ നിന്ന് 26 റൺസുകളാണ് താരം അടിച്ച് കൂട്ടിയത്. ഇതിൽ രണ്ടാം ഓവറിൽ ഗുസ് അറ്റ്കിന്‍സണിനെതിരെ വെടിക്കെട്ട് പ്രകടനമാണ് സഞ്ജു സാംസൺ കാഴ്ച്ചവെച്ചത്.

ഈയൊരു ഓവറിൽ നാല് ഫോറും ഒരു സിക്സും ഉൾപ്പെടെ 22 റൺസുകളാണ് സഞ്ജു സാംസൺ നേടിയത്. ഓപ്പണറായി തല്ലിത്തകര്‍ക്കാന്‍ ഇറങ്ങിയ സഞ്ജു തന്റെ റോള്‍ ഭംഗിയാക്കിയെന്ന് തന്നെ പറയാം. 

ബാറ്റിംഗിന് പുറമെ വിക്കെറ്റ് കീപ്പിങ്ങിലും ഗംഭീര പ്രകടനമാണ് സഞ്ജു സാംസൺ കാഴ്ച്ചവെച്ചത്. ഒരു ക്യാച്ചും സ്റ്റംപിങ്ങും റണ്ണൗട്ടും നടത്തി കൈയടി നേടാനും സഞ്ജു സാംസണിന് സാധിച്ചിരുന്നു.