FootballIndian Super LeagueKBFC

സൂപ്പർ കപ്പ്‌ നടക്കും; പക്ഷെ കേരള ബ്ലാസ്റ്റേഴ്‌സ് തുടങ്ങിയ ക്ലബ്ബുകൾ പങ്കെടുക്കുമോ സംശയത്തിൽ, കാരണം ഇതാണ്

അങ്ങനെ ഒട്ടേറെ നാളത്തെ ആരാധകരുടെ ആശങ്ങൾക്ക് വിരാമം നൽകി കൊണ്ട് ഇന്ത്യൻ സുപ്പർ ലീഗ് 2025-26 സീസൺ നടക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപ്പിച്ചിരിക്കുകയാണ് AIFF പ്രസിഡന്റ്‌ കല്യാൺ ചൗബേ.

വ്യാഴാഴ്ച നടന്ന AIFF, FSDL എല്ലാ ഐഎസ്എൽ ക്ലബ്ബുകളുടെ CEO മാർ തമ്മിൽ നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ഐഎസ്എൽ നടത്താൻ ധാരണയായത്. എന്നാൽ ഇത്തവണ ഇന്ത്യൻ സൂപ്പർ ലീഗിന് മുൻപായി തന്നെ സൂപ്പർ കപ്പ്‌ നടത്താനാണ് AIFF ന്റെ തീരുമാനം.

എന്നാൽ ഐഎസ്എൽ ക്ലബ്ബുകൾ ഇതുവരെ സൂപ്പർ കപ്പിൽ പങ്കെടുക്കാൻ സമ്മതിച്ചിട്ടില്ല. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട്‌ പ്രകാരം ഐഎസ്എൽ നടക്കുമോ എന്ന് കൃത്യമായ വ്യക്തത വരുന്നത് വരെ ക്ലബ്ബുകൾ സൂപ്പർ കപ്പിൽ പങ്കെടുക്കില്ലായെന്നാണ്.

https://twitter.com/kbfcxtra/status/1953532186357117272?s=46

ഇതിന് മുൻപും AIFF ഒട്ടേറെ പാഴ് വാക്കുകൾ നൽകിയിട്ടുണ്ട്. അതുപോലെയാക്കുമോ ഈയൊരു തീരുമാനവും എന്ന ഭയത്തിലാണ് ഐഎസ്എൽ ക്ലബ്ബുകൾ.

അതുകൊണ്ട് തന്നെ AIFF എത്രയും വേഗം തന്നെ ഐഎസ്എലുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ക്ലബ്ബുകളുമായി പങ്കുവെച്ചാൽ മാത്രമേ, ടീമുകൾ സൂപ്പർ കപ്പിൽ പങ്കെടുക്കുകയുള്ളൂ. സൂപ്പർ കപ്പ്‌ സെപ്റ്റംബർ രണ്ടാമതെയോ അല്ലെങ്കിൽ മൂന്നാം ആഴ്ചയോടെ തുടങ്ങനാണ് AIFF ആലോചിക്കുന്നത്.