ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ തുടങ്ങാൻ ഇനി വെറും ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളു. ഫെബ്രുവരി 14ന് കേരള ബ്ലാസ്റ്റേഴ്‌സ്-മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സ് മത്സരത്തോടെയാണ് സീസണിന് തുടക്കം കുറിക്കുക.
കഴിഞ്ഞ സീസണുകൾ വെച്ച് നോക്കുകയാണേൽ ബ്ലാസ്റ്റേഴ്‌സിന്റെ സ്‌ക്വാഡ് സ്‌ട്രെങ്ത് കുത്തന കുറഞ്ഞിരിക്കുകയാണ്. മികച്ച വിദേശ താരങ്ങളും നാലോളം സീനിയർ താരങ്ങളും ഈ ട്രാൻസ്ഫർ വിൻഡോയിൽ ബ്ലാസ്റ്റേഴ്‌സിൽ നിന്നും പടിയിറങ്ങിയിട്ടുണ്ട്. പകരക്കാരയായി ബ്ലാസ്റ്റേഴ്‌സ് മികച്ച സൈനിങ്ങുകൾ നടത്തിയിട്ടുമില്ല.
നമ്മുക്ക് ഇനി കേരള ബ്ലാസ്റ്റേഴ്‌സിന്റെ 2025/26 സീസണിലെ ഏറ്റവും മികച്ച പ്ലെയിങ് ഇലവൻ എങ്ങനെയായിരിക്കും പരിശോധിക്കാം. 4-2-3-1 എന്ന ഫോർമേഷനിൽ തന്നെയായിരിക്കും ഡേവിഡ് കറ്റാല ഐഎസ്എലിലും ലൈനെപ്പ് അണിനിരത്തുക. കേരള ബ്ലാസ്റ്റേഴ്‌സിന്റെ സാധ്യത ഇലവൻ ഇതാ….

ബ്ലാസ്റ്റേഴ്‌സിന്റെ ലൈനെപ്പ് കുറച്ചും കൂടി കരുത്തരായി കാണുന്നുണ്ടെങ്കിലും വേണ്ടത്ര ബെഞ്ച് സ്‌ട്രെങ്ത് ഇല്ലാത്തതായിരിക്കും ബ്ലാസ്റ്റേഴ്‌സ് ഈ സീസണിൽ നേരിടാൻ പോവുന്ന ഏറ്റവും വലിയ തിരച്ചടി. എന്തിരുന്നാലും പുതിയ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനം എങ്ങനെയുണ്ടാക്കുമെന്ന് കാത്തിരുന്നു കാണേണ്ടത് തന്നെയാണ്.
കടപ്പാട്:- Foot Globe India
