ബഹിഷ്കരണ സ്വരം മുഴക്കിയ ആരാധകരെ തിരിച്ചെത്തിക്കാൻ ബ്ലാസ്റ്റേഴ്സിന് അടുത്ത സീസണിൽ മികച്ച പ്രകടനം നടത്തേണ്ടതുണ്ട്. അതിനായി മികച്ച താരങ്ങളും ബ്ലാസ്റ്റേഴ്സിന് വേണം.
ട്രാൻസ്ഫർ വിപണിയിൽ ബ്ലാസ്റ്റേഴ്സിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണ് ഒരു വിദേശ സ്ട്രൈക്കർ. ക്വമേ പെപ്ര ടീം വിട്ട സാഹചര്യത്തിലും സെർജിയോ കാസ്റ്റലുമായി നടത്തിയ പ്രീ കോൺട്രാക് പൂർത്തീകരിക്കാൻ കഴിയാത്ത സാഹചര്യത്തിലും ഒരു വിദേശ സ്ട്രൈക്കർ ബ്ലാസ്റ്റേഴ്സിന് നിർബന്ധമാണ്.
ട്രാൻസ്ഫർ വിപണിയിൽ ഇത് വരെ കാര്യമായ ചലനങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിലും ചില മികച്ച ബാക്ക്റൂം സ്റ്റാഫുകൾ ക്ലബ് അടുത്ത സീസണിലേക്കായി ക്ലബിനോടപ്പം ചേർത്തിട്ടുണ്ട്. ഇതിനിടയിൽ അസ്വാഭാവികമായ ചില സംഭവ വികാസം കൂടി ബ്ലാസ്റ്റേഴ്സിൽ നടന്നിരിക്കുകയാണ്.
എം.എ യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ലുലുഗ്രൂപ്പ് ക്ലബിനെ വാങ്ങുമെന്ന റിപ്പോര്‍ട്ടുകളും വന്നിരുന്നു. അന്ന് പക്ഷേ ഇടപാട് മാത്രം നടന്നില്ല. പിന്നീട് ഗള്‍ഫ് ആസ്ഥാനമായ മറ്റൊരു നിക്ഷേപക ഗ്രൂപ്പും ബ്ലാസ്റ്റേഴ്‌സിനെ വാങ്ങാന്‍ രംഗത്തു വന്നിരുന്നു. ഈ ഇടപാടും ക്ലബിന്റെ മൂല്യത്തെ ചൊല്ലി പാതിവഴിയില്‍ അവസാനിച്ചതായും
അടുത്ത സീസണിലേക്കായി കൊമേഴ്ഷ്യൽ റവന്യൂ മാനേജിങ്, പെർഫോമൻസ് അനലൈസിങ് തുടങ്ങീ പൊസിഷനുകളിലേക്ക് ബാക്ക്റൂം സ്റ്റാഫുകളെ എത്തിച്ചിട്ടുണ്ട്. ഇതിനോടൊപ്പം മറ്റൊരു മികച്ച നീക്കം കൂടി നടത്താനൊരുങ്ങുകയാണ് ക്ലബ്.
തൃശൂർ സ്വദേശിയായ ഈ റൈറ്റ് ബാക്ക് മോഹൻ ബഗാൻ, സാൽഗോക്കർ,ബെംഗളൂരു എഫ്സി, ഈസ്റ്റ് ബംഗാൾ തുടങ്ങീ ഇന്ത്യയിലെ പ്രമുഖ ക്ലബ്ബുകൾക്കായി കളിച്ചിട്ടുണ്ട്.
ഒരു മത്സരത്തിൽ സ്വന്തം ടീമിന്റെ പ്രകടനങ്ങൾ,പോരായ്മകൾ, ബലഹീനതകൾ, ഫിറ്റ്നസ് എന്നിവയെ കുറിച്ച് പരിശീലകർക്ക് ഫീഡ്ബാക്ക് നൽകുക എന്ന ജോലിയാണ് പെർഫോമൻസ് അനലൈസർക്കുള്ളത്. മത്സരത്തിനിടയിൽ അനലൈസർമാർ തയാറാക്കുന്ന ഫീഡ്ബാക്കുകൾ പരിശീലകർ ഉപയോഗിക്കാറുമുണ്ട്.
ആർസിബി കൂടി കിരീടം നേടിയതോടെ ആരാധക പിന്തുണയുണ്ടായിട്ടും തങ്ങളുടെ ലീഗിൽ ഇത് വരെ കിരീടം നേടാൻ കഴിയാത്ത ഏക ക്ലബായി കേരളാ ബ്ലാസ്റ്റേഴ്‌സ് മാറിയിരിക്കുകയാണ്.
മുംബൈ സിറ്റി എഫ്സിയിൽ തകർത്ത് കളിച്ച അമേയുടെ പ്രകടനം ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞ ജേഴ്സിയിലും നമ്മുക്ക് കാണാനാവുമോ എന്ന് ചോദിച്ചാൽ പൂർണമായും 'ഇല്ലാ' എന്ന ഉത്തരം തന്നെ നൽകാനാവും. കാരണം താരത്തിന് ബാധിച്ച പരിക്ക് തന്നെയാണ്.
സമ്മറിലെ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ സൈനിങ് പൂർത്തിയാവുകയാണ്. നേരത്തെ പ്രീ- കോൺട്രാക്ടിൽ എത്തിയതിനാൽ ഇനി പ്രഖ്യാപനം മാത്രമാണ് ബാക്കിയുള്ളത്.








