FootballIndian Super LeagueKBFCSports

അടുത്ത സീസണിൽ മുതൽ കൂട്ടാവുമെന്ന് കരുതിയവൻ ക്ലബ് വിട്ടു; ബ്ലാസ്റ്റേഴ്സിന് തുടക്കത്തിലെ പാളിച്ച

ട്രാൻസ്ഫർ വിപണിയിൽ ഇത് വരെ കാര്യമായ ചലനങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിലും ചില മികച്ച ബാക്ക്റൂം സ്റ്റാഫുകൾ ക്ലബ് അടുത്ത സീസണിലേക്കായി ക്ലബിനോടപ്പം ചേർത്തിട്ടുണ്ട്. ഇതിനിടയിൽ അസ്വാഭാവികമായ ചില സംഭവ വികാസം കൂടി ബ്ലാസ്റ്റേഴ്സിൽ നടന്നിരിക്കുകയാണ്.

പുതിയ സീസണിലേക്കുള്ള മുന്നൊരുക്കത്തിലാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്. ട്രാൻസ്ഫർ വിപണിയിൽ ഇത് വരെ കാര്യമായ ചലനങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിലും ചില മികച്ച ബാക്ക്റൂം സ്റ്റാഫുകൾ ക്ലബ് അടുത്ത സീസണിലേക്കായി ക്ലബിനോടപ്പം ചേർത്തിട്ടുണ്ട്. ഇതിനിടയിൽ അസ്വാഭാവികമായ ചില സംഭവ വികാസം കൂടി ബ്ലാസ്റ്റേഴ്സിൽ നടന്നിരിക്കുകയാണ്.

പുതിയ പരിശീലകൻ ഡേവിഡ് കറ്റാലയ്ക്ക് അസിസ്റ്റന്റായി ബ്ലാസ്റ്റേഴ്‌സ് നിയമിക്കുകയും സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സിനൊടൊപ്പം ഭാഗവുമായ റഫ മോണ്ടി നെഗ്രോ ക്ലബ് വിട്ടിരിക്കുകയാണ്. ടീമിന്റെ സ്ട്രെങ്ത് ആൻഡ് കണ്ടീഷൻ കോച്ചായാണ് റഫയെ നിയമിച്ചത്.

എന്നാൽ കേവലം രണ്ട് മാസങ്ങൾക്ക് ശേഷം അദ്ദേഹം ക്ലബ് വിട്ടത് ആരാധകരെ അമ്പരിപ്പിച്ചിരിയ്ക്കുകയാണ്. അടുത്ത സീസൺ ലക്ഷ്യമാക്കി ബ്ലാസ്റ്റേഴ്‌സ് കൊണ്ട് വന്ന റഫ ക്ലബ് വിടാനുള്ള കാരണം വ്യക്തമല്ല.

റഫ ക്ലബ് വിട്ടത് ആരാധകരിൽ ചില അഭ്യൂഹങ്ങൾക്കും വിത്ത് പാകിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട വ്യക്തത ലഭിക്കുമെന്ന് കരുതാം.

അതേ സമയം, പുതിയ കോച്ചിങ് സ്റ്റാഫിനെ ബ്ലാസ്റ്റേഴ്‌സ് ഉടൻ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.