Indian Super LeagueKBFC

സാമ്പത്തിക നഷ്ടം; ബ്ലാസ്‌റ്റേഴ്‌സിനെ വിൽക്കാൻ ഉടമകൾ ശ്രമിക്കുന്നതായി റിപ്പോർട്ട്

എം.എ യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ലുലുഗ്രൂപ്പ് ക്ലബിനെ വാങ്ങുമെന്ന റിപ്പോര്‍ട്ടുകളും വന്നിരുന്നു. അന്ന് പക്ഷേ ഇടപാട് മാത്രം നടന്നില്ല. പിന്നീട് ഗള്‍ഫ് ആസ്ഥാനമായ മറ്റൊരു നിക്ഷേപക ഗ്രൂപ്പും ബ്ലാസ്റ്റേഴ്‌സിനെ വാങ്ങാന്‍ രംഗത്തു വന്നിരുന്നു. ഈ ഇടപാടും ക്ലബിന്റെ മൂല്യത്തെ ചൊല്ലി പാതിവഴിയില്‍ അവസാനിച്ചതായും റിപ്പോർട്ട് വ്യകത്മാക്കുന്നു.

കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ വിൽക്കാൻ ക്ലബ് ഉടമകൾ ശ്രമം നടത്തുന്നതായി റിപ്പോർട്ട്. മലയാളത്തിലെ സാമ്പത്തിക വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന ധനം ഓൺലൈനാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നേരെത്തെ പൃഥ്വിരാജ് സുകുമാരൻ സൂപ്പർ ലീഗ് കേരളാ ക്ലബ്ബിനെ ഓഹരികൾ സ്വന്തമാക്കാൻ ശ്രമിക്കുന്നു എന്ന വാർത്ത ആദ്യം പുറത്ത് വിട്ടത് ധനം ഓൺലൈനാണ്. അതിനാൽ അവരുടെ റിപോർട്ടുകൾ തള്ളിക്കളയാനാവില്ല.

ഓരോ വര്‍ഷം കഴിയുന്തോറും ക്ലബിന്റെ വരുമാനം കുറയുന്നതും ചെലവും നഷ്ടവും ഉയരുന്നതുമാണ് ആന്ധ്രപ്രദേശ് കേന്ദ്രീകരിച്ചുള്ള ഉടമകളെ ഈ നീക്കത്തിന് പ്രേരിപ്പിക്കുന്നത് എന്നാണ് പ്രസ്തുത റിപ്പോർട്ടിൽ പറയുന്നത്.

സമീപകാലത്ത് ക്ലബ്ബിന്റെ പ്രകടനം മോശമായതോടെ ആരാധകർ ടീമിനെ താല്ക്കാലികമായി കൈവിട്ട അവസ്ഥയിലാണ്. കഴിഞ്ഞ സീസണില്‍ അവസാന ഹോം മത്സരങ്ങള്‍ കാണാന്‍ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലെത്തിയത് 10,000ത്തില്‍ താഴെ ആരാധകരാണ്. കാണികള്‍ കുറഞ്ഞതോടെ ടിക്കറ്റില്‍ നിന്നുള്ള വരുമാനത്തിലും വലിയ കുറവ് രേഖപ്പെടുത്തിയിരുന്നു. ഇക്കാര്യവും വിൽപനയ്ക്ക് കാരണമാവുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ബ്ലാസ്റ്റേഴ്സിന് ഇത്രയും കാലമായി സോഷ്യൽ മീഡിയയിൽ ഫോളോവെഴ്സിനെ സൃഷ്ടിക്കാൻ മാത്രമാണ് കഴിഞ്ഞതെന്നും സാമ്പത്തിക നേട്ടത്തിനുള്ള വഴികൾ കണ്ടെത്താൻ സാധിച്ചില്ലെന്നും പ്രസ്തുത റിപ്പോർട്ടിൽ വിമർശിക്കപ്പെടുന്നു.

എന്നാൽ ക്ലബ്ബിനെ വിൽക്കാനുള്ള നീക്കം പൂർത്തീകരിക്കാൻ സാധിക്കുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. എം.എ യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ലുലുഗ്രൂപ്പ് ക്ലബിനെ വാങ്ങുമെന്ന റിപ്പോര്‍ട്ടുകളും വന്നിരുന്നു. അന്ന് പക്ഷേ ഇടപാട് മാത്രം നടന്നില്ല. പിന്നീട് ഗള്‍ഫ് ആസ്ഥാനമായ മറ്റൊരു നിക്ഷേപക ഗ്രൂപ്പും ബ്ലാസ്റ്റേഴ്‌സിനെ വാങ്ങാന്‍ രംഗത്തു വന്നിരുന്നു. ഈ ഇടപാടും ക്ലബിന്റെ മൂല്യത്തെ ചൊല്ലി പാതിവഴിയില്‍ അവസാനിച്ചതായും റിപ്പോർട്ട് വ്യകത്മാക്കുന്നു.