ഇന്ത്യയിൽ ട്രാൻസ്ഫർ വിൻഡോ ആരംഭിക്കാൻ ഇനിയും ദിവസങ്ങൾ ബാക്കിയുണ്ട്. കേരളാ ബ്ലാസ്റ്റേഴ്‌സ് ഏറെ നിർണായകമാണ് അടുത്ത സീസണും ഈ ട്രാൻസ്ഫർ വിൻഡോയും. ട്രാൻസ്ഫർ ജാലകത്തിൽ കാര്യമായ ഇടപെടുകൾ ബ്ലാസ്റ്റേഴ്‌സ് നടത്തിയിയല്ലെങ്കിലും അടുത്ത സീസണിലേക്കായി കൊമേഴ്ഷ്യൽ റവന്യൂ മാനേജിങ്, പെർഫോമൻസ് അനലൈസിങ് തുടങ്ങീ പൊസിഷനുകളിലേക്ക് ബാക്ക്റൂം സ്റ്റാഫുകളെ എത്തിച്ചിട്ടുണ്ട്. ഇതിനോടൊപ്പം മറ്റൊരു മികച്ച നീക്കം കൂടി നടത്താനൊരുങ്ങുകയാണ് ക്ലബ്.
ഐഎഫ്ടി ന്യൂസ് മീഡിയ പങ്ക് വെയ്ക്കുന്ന റിപ്പോർട്ട് അനുസരിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ് ഒരു വിദേശ ക്ലബ്ബുമായി സഹകരണം നടത്തിയതായും ഉടൻ പ്രഖ്യാപനം നടത്തും എന്നുമാണ്. എന്നാൽ ഏതാണ് ആ വിദേശ ക്ലബെന്നോ, ഏത് രീതിയിലുള്ള സഹകരമാണ് എന്നൊന്നും വ്യക്തമല്ല.
വിദേശ ക്ലബ്ബുമായി സഹകരണം നടത്തുന്നത് ബ്ലാസ്റ്റേഴ്സിന് ഗുണകരമാണ്. കളിക്കാരുടെ ക്വാളിറ്റി വർധിപ്പിക്കുക, താരകൈമാറ്റം തുടങ്ങീ കാര്യങ്ങൾ ഈ കരാറിലുണ്ടെങ്കിൽ ബ്ലാസ്റ്റേഴ്സും ബ്ലാസ്റ്റേഴ്‌സ് താരങ്ങളും മികച്ച രീതിയിലേക്ക് ഉയരുമെന്ന കാര്യം ഉറപ്പാണ്.
അതേ സമയം ജൂൺ 12 നാണ് ഇന്ത്യയിൽ ട്രാൻസ്ഫർ വിൻഡോ ആരംഭിക്കുക. ഇത്തവണ മികച്ച താരങ്ങൾ ക്ലബ്ബിലെത്തുമെന്നാണ് പ്രതീക്ഷ.
ഒഡീഷ എഫ്സിയിൽ നിന്നും റൈറ്റ് ബാക്ക് അമേയ് റാണാവാഡയെ സ്വന്തമാക്കി ബ്ലാസ്റ്റേഴ്‌സ് സമ്മർ സൈനിങ്ങിന് തുടക്കം കുറിച്ചിരുന്നു.