എം.എസ്. ധോണിക്ക് ശേഷം ഒരു മികച്ച വിക്കറ്റ് കീപ്പർ-ബാറ്ററെ തേടുന്ന സിഎസ്‌കെയ്ക്ക്, സഞ്ജു സാംസണെ ലഭിച്ചില്ലെങ്കിൽ ഫെരേര ഒരു മികച്ച ഓപ്ഷനാണ്. Sporting News India, ഒഡീഷ ടിവി പോലുള്ള മാധ്യമങ്ങൾ സിഎസ്‌കെയുടെ ഈ താൽപ്പര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മത്സരശേഷം താരത്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിന് താഴെ നിരവധിപേരെത്തുകയും താരത്തെയും കുടുംബത്തെയും അപമാനിക്കുകയും ചെയ്യുന്ന രീതിയിൽ കമന്റുകൾ രേഖപ്പെടുത്തിയതായും കാണാൻ സാധിക്കും.
ഐപിഎല്ലിൽ ഏറെ നിർണായകമായ ഫൈനൽ പോരാട്ടത്തിനായി ആർസിബിയും പഞ്ചാബ് കിങ്‌സും ഇറങ്ങുമ്പോൾ ടോസ് ലഭിക്കുന്ന ടീം ആദ്യം എന്താണ് തിരഞ്ഞെടുക്കേണ്ടത്? നിലവിലെ കാലാവസ്ഥ റിപ്പോർട്ട് അനുസരിച്ച് പിച്ചിന്റെ സ്വഭാവം പരിശോധിക്കാം..
പഞ്ചാബ് നിരയിൽ ആർസിബി ഭയക്കേണ്ടത് അവരുടെ നായകൻ കൂടിയായ ശ്രേയസ് അയ്യരെയാണ്. മുംബൈ ഇന്ത്യൻസിനെതിരെ തകർപ്പൻ പ്രകടനം നടത്തി ടീമിന് ഫൈനൽ ടിക്കറ്റ് വാങ്ങിക്കൊടുത്ത അയ്യർ ക്രീസിൽ നിലയുറപ്പിച്ചത് അപകടകാരിയാണ്. എന്നാൽ അയ്യരെ നേരിടാൻ ആർസിബിയ്ക്ക് വ്യക്തമായ പദ്ധതിയുണ്ട്.
ഇന്നത്തെ മത്സരത്തിൽ മുംബൈയെ തോൽപ്പിച്ച് ഐപിഎല്ലിലെ ഒരു അപൂർവ റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ശ്രേയസ് അയ്യരും പഞ്ചാബും.
മത്സരത്തിൽ ടോസ് നേടിഅയ്യർ ബൗളിംഗ് തിരഞ്ഞെടുത്തത് ആരാധകരെ അമ്പരിപ്പിച്ചിരുന്നു. ബാറ്റിങ്ങിന് വളക്കൂറുള്ള എന്നാൽ ചേസിംഗ് പരാജയപ്പെടുന്ന അഹമ്മദാബാദിലെ പിച്ചിൽ അയ്യർ എന്തിന് ആദ്യം ബൗളിംഗ് തിരഞ്ഞെടുത്തു എന്ന സംശയം ആരാധകരിലും ഉയർന്നു. ടോസ്സിങ് സമയത്ത് അയ്യർ ഇതിനൊരു മറുപടിയുംനൽകിയിരുന്നു .
പഞ്ചാബ് ഉയർത്തിയ 220 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന റോല്‍സിനായി ഓപ്പണർമാരായ യശ്വസി ജയ്‌സ്വാളും വൈഭവ് സൂര്യവംശിയും വെടിക്കെട്ട് തുടക്കമാണ് നൽകിയത്. ഇരുവരുടെയും വെടിക്കെട്ടിലൂടെ പവർപ്ലേയിൽ 89 റൺസാണ് രാജസ്ഥാൻ നേടിയത്.
മോശം പ്രകടനം നടത്തുന്ന ചില താരങ്ങളും വിമർശന വിധേയമാകുന്നുണ്ട്. ഇത്തരത്തിൽ സീസണിൽ മോശം പ്രകടനം നടത്തുന്ന രണ്ട് സൂപ്പർ താരങ്ങൾക്കെതിരെ വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരം വിരേന്ദർ സെവാഗ്.
ഈ സീസണിൽ 6.83 ശരാശരിയിൽ ആകെ 6 മത്സരത്തിൽ 41 റൺസാണ് നേടിയത്. ബൗളിങ്ങിലും മികച്ച പ്രകടനം എന്ന് വിശേഷിപ്പിക്കാവുന്ന നീക്കവും താരത്തിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.
ഇനിയും ഭൂരിഭാഗം മത്സരങ്ങൾ ബാക്കിയുണ്ടെങ്കിലും നിലവിലെ പ്രകടനം അനുസരിച്ച് ആരാധകർ രണ്ട് ടീമുകൾക്ക് കിരീട സാധ്യത നൽകുന്നുണ്ട്. ആ രണ്ട് ടീമുകൾ ആരൊക്കെയാണെന്ന് പരിശോധിക്കാം..









