CricketCricket LeaguesIndian Premier LeagueSports

ശ്രേയസ്സിന്റെ ആ ഒരൊറ്റ തന്ത്രത്തിൽ മുംബൈ വീണു; സമ്മതിച്ച് ഹാർദിക്കും

മത്സരത്തിൽ ടോസ് നേടിഅയ്യർ ബൗളിംഗ് തിരഞ്ഞെടുത്തത് ആരാധകരെ അമ്പരിപ്പിച്ചിരുന്നു. ബാറ്റിങ്ങിന് വളക്കൂറുള്ള എന്നാൽ ചേസിംഗ് പരാജയപ്പെടുന്ന അഹമ്മദാബാദിലെ പിച്ചിൽ അയ്യർ എന്തിന് ആദ്യം ബൗളിംഗ് തിരഞ്ഞെടുത്തു എന്ന സംശയം ആരാധകരിലും ഉയർന്നു. ടോസ്സിങ് സമയത്ത് അയ്യർ ഇതിനൊരു മറുപടിയുംനൽകിയിരുന്നു .

ഐപിഎല്ലിൽ ഇത്തവണ പുതിയ ചാമ്പ്യൻമാർ പിറക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. ഇന്ന് നടന്ന രണ്ടാം ക്വാളിഫയർ പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെ വീഴ്ത്തി പഞ്ചാബ് കിങ്‌സ് ഫൈനലിന് യോഗ്യത നേടിയപ്പോൾ ഐപിഎൽ ചരിത്രത്തിൽ ഇത് വരെ കിരീടം നേടാത്തവരുടെ പോരാട്ടമായിരിക്കും ജൂൺ മൂന്നിന് അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്റ്റേഡിയത്തിൽ ആരാധകർക്ക് കാണാനാവുക.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 203 എന്ന സ്‌കോർ നേടിയപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് ഒരു ഓവർ ബാക്കി നിൽക്കെ വിജയലക്ഷ്യം കണ്ടു. ഇന്നത്തെ മത്സരത്തിൽ പഞ്ചാബിന്റെ വിജയത്തിന് കാരണമായത് നായകൻ ശ്രേയസ്സ് അയ്യരെടുത്ത ഒരൊറ്റ തീരുമാനമാണ്.

മത്സരത്തിൽ ടോസ് നേടിഅയ്യർ ബൗളിംഗ് തിരഞ്ഞെടുത്തത് ആരാധകരെ അമ്പരിപ്പിച്ചിരുന്നു. ബാറ്റിങ്ങിന് വളക്കൂറുള്ള എന്നാൽ ചേസിംഗ് പരാജയപ്പെടുന്ന അഹമ്മദാബാദിലെ പിച്ചിൽ അയ്യർ എന്തിന് ആദ്യം ബൗളിംഗ് തിരഞ്ഞെടുത്തു എന്ന സംശയം ആരാധകരിലും ഉയർന്നു. ടോസ്സിങ് സമയത്ത് അയ്യർ ഇതിനൊരു മറുപടിയുംനൽകിയിരുന്നു . കഴിഞ്ഞ ദിവസം ഇവിടെ മഴ ഉണ്ടായിരുന്നു. ഇന്ന് മേഘങ്ങൾ നിറഞ്ഞ ആകാശമാണ്. അതിനാൽ ഇവിടെ ആദ്യം ബൗൾ ചെയ്യുന്നതാണ് ഉചിതമെന്നാണ് അയ്യർ പറഞ്ഞത്.

മഴ നനഞ്ഞ പിച്ചിൽ റൺസ് ഉയർത്തുക എന്നത് ദുഷ്കരമാണ്. അത് മുന്നിൽ കണ്ടാണ് അയ്യർ ഇത്തരത്തിലൊരു തീരുമാനം എടുത്തത്. ആദ്യബാറ്റിങ്ങിന് ശേഷം രണ്ടാം ടീം ബാറ്റ് ചെയ്യുമ്പോൾ പിച്ച് സാധാരണനിലയിലേക്ക് മടങ്ങുമെന്നും അയ്യർ കണക്ക് കൂട്ടി. ഈ കണക്ക് കൂട്ടലുകൾ വിജയിക്കുകയും ചെയ്തു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈയ്ക്ക് 20-30 റൺസിന്റെ കുറവുണ്ടായിരുന്നു. ഇത് നായകൻ ഹർദിക് പാണ്ട്യ മത്സരശേഷം സൂചിപ്പിക്കുകയും ചെയ്തിരുന്നു. മഴയുടെ സാനിധ്യം ഇല്ലായിരുന്നെങ്കിൽ പിച്ച് ഒന്ന് കൂടി വരണ്ടതും കൂടുതൽ റൺസ് അടിക്കാൻ പാകമുള്ളതും ആയേനെ..