ഐപിഎൽ സീസൺ ആരംഭിച്ചിട്ടേയുള്ളൂ.. മൂന്ന് റൗണ്ട് മത്സരങ്ങൾ മാത്രമാണ് ഇപ്പോൾ പുരോഗമിച്ചിരിക്കുന്നത്. ഇനിയും ഭൂരിഭാഗം മത്സരങ്ങൾ ബാക്കിയുണ്ടെങ്കിലും നിലവിലെ പ്രകടനം അനുസരിച്ച് ആരാധകർ രണ്ട് ടീമുകൾക്ക് കിരീട സാധ്യത നൽകുന്നുണ്ട്. ആ രണ്ട് ടീമുകൾ ആരൊക്കെയാണെന്ന് പരിശോധിക്കാം..
നിലവിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള റോയൽ ചല്ലഞ്ചേഴ്‌സ് ബെംഗളൂരുവാണ് ആരാധകർ സാധ്യത കല്പിക്കുന്ന ടീമുകളിൽ ഒന്ന്. കളിച്ച രണ്ട് മത്സരങ്ങളിലും ജയിച്ചു എന്ന് മാത്രമല്ല, രജത് പടിധാറിന്റെ കീഴിൽ മികച്ച ഒത്തിണക്കത്തോടെ അവർ കളിക്കുന്നുണ്ട്. നേരത്തെ വമ്പൻ താരങ്ങൾ ഉണ്ടയായിരുന്നെങ്കിലും അന്നൊന്നും ടീമിലുണ്ടാവാത്ത ഒരു ഒത്തിണക്കം നിലവിൽ കാണുന്നുണ്ട്. ഇതേ ഒത്തിണക്കവും ഫോമും തുടരുകയാണ് എങ്കിൽ ഇത്തവണ കിരീട സാധ്യത കൽപ്പിക്കുന്ന ടീമുകളിൽ ഒന്നാണ് ആർസിബി.
ഐപിഎൽ ചരിത്രത്തിൽ ഇത് വരെ കിരീടം നേടാൻ കഴിയാത്ത ടീമാണ് ആർസിബി. എന്നാൽ ഈ സാല കപ്പ് അടിക്കാനുള്ള ചെരുറവകളും അവർക്കുണ്ട് എന്നത് അവരുടെ പ്രത്യേകതയാണ്.
ശ്രേയസ് അയ്യർ നയിക്കുന്ന പഞ്ചാബ് കിങ്‌സാണ് ഇത്തവണ ഏറ്റവും കൂടുതൽ കിരീട സാധ്യത കൽപ്പിക്കുന്ന ടീമുകളിൽ മറ്റൊന്ന്. അയ്യർ എന്ന നായകനും ബാറ്ററും മികച്ച രീതിയിൽ മുന്നോട്ട് നയിക്കുന്നത് പഞ്ചാബിന് ഇത്രയും കാലമില്ലാത്ത കിരീടം ദാഹം വെളിപ്പെടുത്തുന്നു.
നിലവിൽ രണ്ട് മികച്ച നായകരാണ് അയ്യരും രജതും. ഇവരുടെ നായക മികവും അതിനനുസരിച്ച് ടീമിന്റെ പ്രകടനവും മുന്നോട്ട് പോയാൽ ഐപിഎൽ ചരിത്രത്തിൽ ഇത് വരെയും കിരീടം നേടാത്ത ആർസിബിയോ, പഞ്ചാബോ കിരീടം നേടാൻ സാധ്യതയുണ്ടെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.