CricketCricket LeaguesIndian Premier LeagueSports

ഫൈനലിലെ തോൽവി; പഞ്ചാബ് താരത്തിനെതിരെ കടുത്ത സൈബർ അറ്റാ.ക്ക്

മത്സരശേഷം താരത്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിന് താഴെ നിരവധിപേരെത്തുകയും താരത്തെയും കുടുംബത്തെയും അപമാനിക്കുകയും ചെയ്യുന്ന രീതിയിൽ കമന്റുകൾ രേഖപ്പെടുത്തിയതായും കാണാൻ സാധിക്കും.

കഴിഞ്ഞ ദിവസം നടന്ന ഐപിഎൽ കലാശപ്പോരിൽ പഞ്ചാബ് കിങ്സിനെ പരാജയപ്പെടുത്തി റോയൽ ചല്ലഞ്ചേഴ്‌സ് ബംഗളുരു പ്രഥമ ഐപിഎൽ കിരീടം നേടിയിരിക്കുകയാണ്. വിജയത്തെ പറ്റിയും വിജയിച്ചവരെ കുറിച്ചും സംസാരിക്കുമ്പോൾ തോറ്റ് പോകുകയും അതിന്റെ പേരിൽ കടുത്ത സൈബർ ആക്രമണവും നേരിടുന്ന ഒരു താരമുണ്ട് പഞ്ചാബ് നിരയിൽ.

ഫൈനലിൽ ആറ് റൺസിനാണ് പഞ്ചാബ് പരാജയപ്പെട്ടത്. എന്നാൽ മത്സരത്തിൽ അഞ്ചാമനായി ഇറങ്ങിയ പഞ്ചാബ് താരം നേഹൽ വധേരയ്ക്ക് കാര്യമായ സംഭവനകൾ ഒന്നും നൽകാനായില്ല. 18 പന്തിൽ 15 റൺസാണ് താരം നേടിയത്. സ്ട്രൈക്ക് റേറ്റ് നൂറിൽ താഴെ മാത്രമുണ്ടായിരുന്ന താരത്തിന്റെ പ്രകടനത്തിന് പിന്നാലെയാണ് സൈബർ അറ്റാക്കും നടന്നിരിക്കുന്നത്.

മത്സരശേഷം താരത്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിന് താഴെ നിരവധിപേരെത്തുകയും താരത്തെയും കുടുംബത്തെയും അപമാനിക്കുകയും ചെയ്യുന്ന രീതിയിൽ കമന്റുകൾ രേഖപ്പെടുത്തിയതായും കാണാൻ സാധിക്കും.

ഇന്നലെ താരത്തിന് മികച്ച ടൈമിംഗ് ലഭിച്ചിരുന്നില്ല. എന്നാൽ മുംബൈയ്ക്ക്തിരെ നടന്ന രണ്ടാം ക്വാളിഫയറിൽ പഞ്ചാബിന്റെ വിജയത്തിന് ശ്രേയസ് അയ്യർക്കൊപ്പം നിർണായക പങ്ക് വഹിച്ച താരമാണ് വധേര.

4.2 കോടിക്കാണ് ചെന്നൈ സൂപ്പർ കിങ്സിനെയും ഗുജറാത്ത് ടൈറ്റൻസിനെയും മറികടന്ന് മുൻ മുംബൈ ഇന്ത്യൻസ് താരമായ താരത്തെ പഞ്ചാബ് വാങ്ങിച്ചത്. സീസണിൽ പഞ്ചാബിനായി 16 മത്സരങ്ങളിൽ നിന്നും 145.85 പ്രഹരശേഷിയിലും 30.75 ശരാശരിയിലും 369 റൺസാണ് താരം നേടിയത്.