ഇത്തവണ രാജസ്ഥാൻ റോയൽസ് തോറ്റ മത്സരങ്ങളിലധികവും വിജയിക്കാൻ സാധ്യതയുള്ളതും വിജയമുറപ്പിച്ച ഘട്ടത്തിൽ നിന്നുമുള്ളതായിരുന്നു. ഇന്നലെ പഞ്ചാബ് കിങ്‌സിനോട് തോറ്റതും വിജയം ഉറപ്പിച്ച ഘട്ടത്തിൽ നിന്നായിരുന്നു.
പഞ്ചാബ് ഉയർത്തിയ 220 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന റോല്‍സിനായി ഓപ്പണർമാരായ യശ്വസി ജയ്‌സ്വാളും വൈഭവ് സൂര്യവംശിയും വെടിക്കെട്ട് തുടക്കമാണ് നൽകിയത്. ഇരുവരുടെയും വെടിക്കെട്ടിലൂടെ പവർപ്ലേയിൽ 89 റൺസാണ് രാജസ്ഥാൻ നേടിയത്. 4.5 ആം ഓവറിൽ വൈഭവ് ഔട്ടായില്ലായിരുന്നെങ്കിൽ റൺസ് ഇതിലും കൂടിയേനേ..എങ്കിലും ആദ്യ പത്ത് ഓവറിൽ 114 റൺസാണ് രാജസ്ഥാന്റെ സ്‌കോർ ബോർഡിൽ ഉണ്ടായിരുന്നത്.
വൈഭവ് ഔട്ടായതിന് പിന്നാലെ ക്രീസിലെത്തിയ സഞ്ജുവിന് വേഗത നിലനിർത്താനായില്ല. വൈഭവ് പുറത്തായതോടെ റൺറേറ്റ് നല്ല പോലെ താഴ്ന്ന് തുടങ്ങി. സഞ്ജുവിനെ കൂടാതെ റിയാൻ പരാഗ്, ഹേറ്റ്മേയർ എന്നിവർ വീണ്ടും പ്രതീക്ഷയ്ക്കൊത്ത ഉയർന്നില്ല. എന്നാൽ രാജസ്ഥാന്റെ തോൽവിക്കുള്ള പ്രധാന കാരണം യാതൊരു ഇമ്പാക്റ്റും ഉണ്ടാക്കാത്ത ഇമ്പാക്റ്റ് താരം ശുഭം ദുബെയാണ്.
ദുബെ ക്രീസിലെത്തുമ്പോൾ 17 ബോളില്‍ 39 റണ്‍സാണ് റോയൽസിന് വേണ്ടിയിരുന്നത്. 25 ബോളില്‍ 41 റണ്‍സുമായി ധ്രുവ് ജുറേല്‍ അപ്പോള്‍ തകര്‍പ്പന്‍ ഫോമിലായിരുന്നു. പക്ഷെ സ്ലോ ഇന്നിംഗ്സ് നടത്തിയ ദുബെ ആദ്യ ആറു ബോളില്‍ വെറും ആറു റണ്‍സാണ് നേടിയത്. ഇതു ജുറേലിനെ സമ്മര്‍ദ്ദിലാക്കുകയും 20ാം ഓവറില്‍ ജ്യൂറേൽ പുറത്താവുകയും ചെയ്തു. ജുറേല്‍ വീണതോടെ റോയല്‍സിന്റെ തോല്‍വിയും ഉറപ്പാവുകയായിരുന്നു.
ഫിനിഷറുടെ റോളിൽ ബാറ്റ് വീശുന്ന ദുബെ അതിന്റെ യാതൊരു ഗുണവും കാണിക്കുന്നില്ല. ഇന്നലെ അദ്ദേഹം ഒരൽപം ഉത്തരവാദിത്വം കാണിച്ചിരുന്നെങ്കിൽ രാജസ്ഥാൻ വിജയിച്ചേനെ..