ഇന്ത്യയിൽ സമ്മർ ട്രാൻസ്ഫർ വിൻഡോ ആരംഭിച്ചെങ്കിലും കേരളാ ബ്ലാസ്റ്റേഴ്‌സ് ഉൾപ്പെടെ പല ക്ലബ്ബുകളും തണുപ്പൻ നീക്കമാണ് ട്രാൻസ്ഫർ ജാലകത്തിൽ നടത്തുന്നത്. എന്നാൽ ഐഎസ്എൽ ക്ലബുകളെ പോലും ഞെട്ടിച്ച് കൊണ്ട് കിടിലൻ നീക്കങ്ങൾ നടത്തുകയാണ് ഐ- ലീഗ് ക്ലബായ ഡയമണ്ട് ഹാർബർ എഫ്സി.
കഴിഞ്ഞ സീസണിൽ ഐ- ലീഗ് 2 വിൽ പ്രൊമോഷൻ ലഭിച്ച ഈ കൊൽക്കത്തൻ ക്ലബ് ഇതിനോടകം നൈജീരിയൻ സ്‌ട്രൈക്കർ ബ്രൈറ്റ് എനോബഖരെയെ സ്വന്തമാക്കിയിട്ടുണ്ട്. 2021 ൽ ഈസ്റ്റ് ബംഗാളിനായി ശ്രദ്ധേയമായ പ്രകടനം കാഴ്ച്ച വെച്ച താരമാണ് ബ്രൈറ്റ്. ഇപ്പോഴിതാ മറ്റൊരു കിടിലൻ താരം കൂടി ഡയമണ്ട് ഹാർബറിലേക്കെത്തുകയാണ്.
ബ്രസീലിയൻ താരം ക്ലേയ്‌റ്റൺ ഡ സിൽവേരയെയാണ് ഡയമണ്ട് ഹാർബർ ടീമിലേക്കെത്തിക്കുന്നത്.ബ്രസീലിയൻ അണ്ടർ 23 ടീമിൽ എഡേഴ്സൺ, ഫാബിഞ്ഞോ, ഫ്രെഡ്, ഗബ്രിയേൽ ജീസസ് എന്നിവർക്കൊപ്പം കളിച്ച താരമാണ് ക്ലേയ്‌റ്റൺ.
സെൻട്രൽ ഫോർവെർഡ്, സെക്കന്റ് സ്ട്രൈക്കെർ, ലെഫ്റ്റ് വിങ് എന്നീ പൊസിഷനുകളിൽ കളിയ്ക്കാൻ കെൽപ്പുള്ള താരമാണ് ക്ലേയ്‌റ്റൺ.
ഐ- ലീഗിൽ ഇത്തവണ കിരീട പ്രതീക്ഷയുമായി ഇറങ്ങുന്ന ഡയമണ്ട് ഹാർബറിനെ പരിശീലിപ്പിക്കുന്നത് മുൻ കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകനായിരുന്ന കിബൂ വികൂനയാണ്.