FootballIndian Super LeagueJamshedpur FCKBFCSportsTransfer News

ബ്ലാസ്റ്റേഴ്സിന് വേണ്ടാത്ത മലയാളി താരം ഇനി ജംഷദ്പൂരിൽ!

പ്രാദേശിക പ്രതിഭകളെ കണ്ടെത്തുന്നതിലും അവർക്ക് അവസരം നൽകുന്നതിലും ബ്ലാസ്റ്റേഴ്സ് പലപ്പോഴും പരാജയപ്പെടുന്നു എന്ന ആരോപണം നിലനിൽക്കുന്നുണ്ട്. ജസ്റ്റിനെപ്പോലെ കഴിവുള്ള ഒരു താരത്തെ കണ്ടെത്താത് ബ്ലാസ്റ്റേഴ്സിന് ഭാവിയിൽ തിരിച്ചടിയായേക്കാം

കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധനിരയിൽ മലയാളി താരങ്ങൾക്ക് മതിയായ അവസരം ലഭിക്കാത്തത് പലപ്പോഴും ആരാധകർക്കിടയിൽ ചർച്ചാവിഷയമാണ്. ഇപ്പോഴിതാ, മറ്റൊരു മലയാളി പ്രതിരോധ താരമായ ജസ്റ്റിൻ ജോർജ്ജ് ജംഷദ്പൂർ എഫ്‌സിയിലേക്ക് ചേക്കേറിയിരിക്കുകയാണ്. ബ്ലാസ്റ്റേഴ്സിന്റെ സ്കൗട്ടിംഗ് രീതികളുടെ പഴുതുകൾ വെളിവാകുന്ന നീക്കമാണിത്.

ഒരു മലയാളി താരം എന്ന നിലയിൽ ജസ്റ്റിൻ ജോർജ്ജിന്റെ കഴിവുകൾ കണ്ടെത്താതെ പോയത് ബ്ലാസ്റ്റേഴ്സിന്റെ സ്കൗട്ടിംഗ് വിഭാഗത്തിന്റെ പോരായ്മയാണ്. പ്രാദേശിക പ്രതിഭകളെ കണ്ടെത്തുന്നതിലും അവർക്ക് അവസരം നൽകുന്നതിലും ബ്ലാസ്റ്റേഴ്സ് പലപ്പോഴും പരാജയപ്പെടുന്നു എന്ന ആരോപണം നിലനിൽക്കുന്നുണ്ട്. ജസ്റ്റിനെപ്പോലെ കഴിവുള്ള ഒരു താരത്തെ കണ്ടെത്താത് ബ്ലാസ്റ്റേഴ്സിന് ഭാവിയിൽ തിരിച്ചടിയായേക്കാം.

ഗോകുലം കേരള എഫ്‌സി പോലുള്ള ക്ലബ്ബുകൾക്ക് വേണ്ടി കളിച്ച ഈ കോട്ടയക്കാരൻ അവിടെ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. പ്രതിരോധത്തിൽ ഉറച്ച നിലപാടുകളിലൂടെയും പന്തടക്കാനുള്ള കഴിവും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു.

കൂടാതെ, സന്തോഷ് ട്രോഫിയിൽ കേരളത്തിന് വേണ്ടി നടത്തിയ തകർപ്പൻ പ്രകടനവും അദ്ദേഹത്തിന്റെ കരിയറിലെ ഒരു പ്രധാന നേട്ടമാണ്. ശക്തമായ ടാക്കിളുകളിലൂടെയും കൃത്യമായ ഇടപെടലുകളിലൂടെയും എതിരാളികളുടെ മുന്നേറ്റങ്ങളെ തടയാനുള്ള ജസ്റ്റിന്റെ കഴിവ് ശ്രദ്ധേയമാണ്.

നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, റിയൽ കാശ്മീർ തുടങ്ങിയ ക്ലബ്ബുകൾക്ക് വേണ്ടി കളിച്ച താരമാണ് ജസ്റ്റിൻ.