CricketCricket LeaguesIndian Premier LeagueSportsTransfer News

റോയൽസ് വിടുമെന്നല്ല; സഞ്ജുവിന്റെ പോസ്റ്റിന് പിന്നിലെ ഉദ്ദേശം മറ്റൊന്ന്

ഐപിഎൽ ഫ്രാഞ്ചൈസികൾ കൂടുമാറ്റ ചർച്ചകൾ നടത്തുക അടുത്ത സീസൺ ആരംഭിക്കുന്നതിന് രണ്ടോ മൂന്നോ മാസങ്ങൾക്ക് മുമ്പ് മാത്രമാണ്. കാരണം ആ സമയത്ത് ഒരു താരത്തിന്റെ പ്രകടനം,വാല്യൂ എന്നിവ കണക്കാക്കിയാണ് ചർച്ചകൾ നടത്തുക.

മലയാളി താരം സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിടുമെന്നുള്ള അഭ്യൂഹം ശക്തമായിരിക്കുകയാണ്. രാജസ്ഥാൻ റോയൽസിൽ രാഹുൽ ദ്രാവിഡിന്റെ ആധിപത്യവും റിയാൻ പരാഗിന് ഫ്രാഞ്ചൈസി നൽകുന്ന പരിഗണനയുമെല്ലാം സഞ്ജു കൂടുമാറാൻ കാരണമാവുമെന്നാണ് അഭ്യൂഹങ്ങൾക്ക് പിന്നിലെ ശ്കതമായ വാദം. കൂടാതെ ‘നീക്കത്തിന് സമയമായി’ എന്ന തലക്കെട്ടിൽ സഞ്ജു ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ച ഒരു ചിത്രവും അഭ്യൂഹത്തിന് ശക്തി വർധിപ്പിച്ചു. എന്നാൽ സഞ്ജു ശെരിക്കും രാജസ്ഥാൻ വിടുമോ? എന്താണ് ഇക്കാര്യത്തിൽ നിലവിലെ അപ്‌ഡേറ്റ്? പരിശോധിക്കാം…

സഞ്ജു രാജസ്ഥാൻ റോയൽസ് വിട്ട് ചെന്നൈ സൂപ്പർ കിങ്സിലേക്ക് പോകുമെന്നാണ് പ്രധാന അഭ്യൂഹം. താരം രണ്ട് ഫ്രാഞ്ചൈസികളുമായി ചർച്ച നടത്തിയതായും അഭ്യൂഹമുണ്ട്. എന്നാൽ ഇക്കാര്യങ്ങളെല്ലാം അഭ്യൂഹം മാത്രമാണ്. സഞ്ജു റോയൽസ് വിടുന്നതിനോ, സിഎസ്കെയുമായി ചർച്ചകൾ നടത്തിയതിനോ യാതൊരു സ്ഥിരീകരണവുമില്ല.

സാധാരണഗതിയിൽ ഇത്തരത്തിലുള്ള നീക്കങ്ങൾ റിപ്പോർട്ട് ചെയ്യാറുള്ള, ഇന്ത്യൻ എക്സ്പ്രസ്, ക്രിക്ക് ഇൻഫോ, ടൈംസ് ഓഫ് ഇന്ത്യ, തുടങ്ങീ ദേശീയ മാധ്യമങ്ങളൊന്നും സഞ്ജു മറ്റൊരു ഫ്രാഞ്ചൈസിയുമായി ചർച്ച നടത്തിയതായോ റോയൽസുമായി പിരിഞ്ഞതായോ റിപ്പോർട്ട് ചെയ്തിട്ടില്ല. നിലവിൽ ഈ വാർത്തയ്ക്ക് പിന്നിൽ ആകെയുള്ള ഉറവിടം സഞ്ജുവിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റും, ചില എക്സ് പോസ്റ്റുകളും മാത്രമാണ്. എന്നാൽ ഇതൊന്നും വിശ്വസനീയമായ ഉറവിടമായി പരിഗണിക്കാൻ കഴിയില്ല.

സോഷ്യൽ മീഡിയ എൻഗേജ്‌മെന്റിന് വേണ്ടി സഞ്ജുവിന്റെ സോഷ്യൽ മീഡിയ ടീം നടത്തിയ ഒരു സ്ട്രാറ്റജി മാത്രമായിരിക്കാം ‘ നീക്കത്തിന് സമയമായി’ എന്ന പോസ്റ്റിന് പിന്നിൽ. അല്ലാതെ, സഞ്ജു റ്റൊരു ഫ്രാഞ്ചൈസിയുമായി ചർച്ച നടത്തിയതായോ റോയൽസുമായി പിരിഞ്ഞതായോ വിശ്വാസയോഗ്യമായ ഒരൊറ്റ മാധ്യമം പോലും റിപ്പോർട്ട് ചെയ്തിട്ടില്ല.

കൂടാതെ ഐപിഎൽ ഫ്രാഞ്ചൈസികൾ കൂടുമാറ്റ ചർച്ചകൾ നടത്തുക അടുത്ത സീസൺ ആരംഭിക്കുന്നതിന് രണ്ടോ മൂന്നോ മാസങ്ങൾക്ക് മുമ്പ് മാത്രമാണ്. കാരണം ആ സമയത്ത് ഒരു താരത്തിന്റെ പ്രകടനം,വാല്യൂ എന്നിവ കണക്കാക്കിയാണ് ചർച്ചകൾ നടത്തുക. അല്ലാതെ ഐപിഎല്ലിന് ഇനിയും മാസങ്ങൾ ശേഷിക്കെ ഒരു താരവുമായി ചർച്ച നടത്താൻ യാതൊരു സാധ്യതയുമില്ല. കാരണം ഐപിഎൽ കേവലം 2 മാസം മാത്രം ദൈർഘ്യമുള്ള ഒരു ലീഗാണ്. അതിനാൽ ആ സമയത്തെ പ്രകടനമാണ് ടീമുകൾ വിലയിരുത്തുക.