CricketCricket LeaguesIndian Premier LeagueSports

തങ്കം സാർ അവർ; ദുരന്തമെന്ന് പറഞ്ഞവൻ ആർസിബിയുടെ രക്ഷകനായി മാറിയ കഥ

ഒരാളെയും മുൻവിധികളോട് കൂടി വിമർശിക്കരുത്… കാരണം അയാളായിരിക്കാം പിന്നീട് നമ്മുക്കൊരു ഉപകാരത്തിന് സഹായമായെത്തുക..

ഒരാളെയും മുൻവിധികളോട് കൂടി വിമർശിക്കരുത്… കാരണം അയാളായിരിക്കാം പിന്നീട് നമ്മുക്കൊരു ഉപകാരത്തിന് സഹായമായെത്തുക..പറഞ്ഞ് വരുന്നത് റോയൽ ചല്ലഞ്ചേഴ്‌സ് ബംഗളുരുവിന്റെ ഓസ്‌ട്രേലിയൻ വെടിക്കെട്ട് താരം ടിം ഡേവിഡിനെ പറ്റിയാണ്..

3 കോടിക്കാണ് ആർസിബി ഇക്കഴിഞ്ഞ മെഗാ ലേലത്തിൽ ഡേവിഡിനെ സ്വന്തമാക്കുന്നത്. എന്നാൽ ഈ നീക്കം ആരാധകരിൽ ഭൂരിഭാഗം ആളുകൾക്കും ഇഷ്ടപ്പെട്ടിരുന്നില്ല. കാരണം കഴിഞ്ഞ സീസണിൽ മുംബൈ ഇന്ത്യൻസിനായി അത്ര മികച്ച പ്രകടനമായിരുന്നില്ല ഡേവിഡ് കാഴ്ച്ച വെച്ചത്.

ഫുൾ ടോസുകൾ മാത്രം അടിക്കാൻ അറിയുന്ന ദുർബലനായ ബാറ്റർ എന്നാണ് ഡേവിഡിനെ ആർസിബി ആരാധകർ വിമർശിച്ചത്. ആദ്യ ഇലവനിൽ ഡേവിഡിനെ ഉൾപ്പെടുത്തരുത് എന്ന് വരെ ആരാധകരിൽ ചിലർ വാദിച്ചിരുന്നു. എന്നാൽ ഈ സീസണിൽ ആർസിബിയുടെ ബാറ്റിംഗ് ലൈനപ്പിൽ സ്ഥിരതയോടെ ബാറ്റ് വീശിയ താരം ഡേവിഡ് മാത്രമാണ്.

പഞ്ചാബിനെതിരെ ഇന്ന് നടന്ന മത്സരത്തിൽ ആർസിബി 96 റൺസ് മാത്രമാണ് നേടിയത്. ( മഴ മൂലം മത്സരം 14 ഓവറാക്കി ചുരുക്കിയിരുന്നു) എന്നാൽ ഈ മത്സരത്തിൽ ആർസിബി സ്കോറിന് മാന്യത നൽകിയത് ഡേവിഡിന്റെ പ്രകടനമാണ്. ബാറ്റർമാരെല്ലാം പരാജയപ്പെട്ട മത്സരത്തിൽ 26 പന്തിൽ ഡേവിഡ് നേടിയ 50 റൺസാണ് ആർസിബി സ്കോറിന് മാന്യത നൽകിയത്.

എന്നാൽ ഈ മത്സരത്തിൽ മാത്രമല്ല, സീസണിലെ പല മത്സരങ്ങളിലും ആർസിബിയുടെ മുൻ നിര ബാറ്റർമാർക്ക് കാഴ്ച്ച വെയ്ക്കാൻ കഴിയാത്ത മികവ് ഡേവിഡിന് കാഴ്ച്ച വെയ്ക്കാൻ സാധിച്ചിരുന്നു.