ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2025 സീസൺന്റെ തുടക്കത്തിൽ തന്നെ മോശം തുടക്കമാണ് ചെന്നൈ സൂപ്പർ കിങ്‌സിന് ലഭിച്ചിരിക്കുന്നത്. അവസാനമായി കളിച്ച മൂന്ന് മത്സരങ്ങളും ചെന്നൈ പരാജയപ്പെട്ടിരിക്കുകയാണ്.
CSK യുടെ ഈ സീസണിലെ തകർച്ചയുടെ പ്രധാന കാരണം ബാറ്റിംഗ് പോരായിമ തന്നെയാണ്. എടുത്ത് പറയുകയാണേൽ പവർപ്ലേയിലെ മോശം പ്രകടനം. ഈ സീസണിൽ ഇതുവരെ പവർപ്ലേയിൽ ഏറ്റവും കുറവ് റൺ നേടിയത് CSK ആയിരിക്കും.
ആദ്യ മത്സരത്തിൽ മുംബൈക്കെതിരെ മാത്രമാണ് CSK യ്ക്ക് പവർപ്ലേയിൽ മെച്ചപ്പെട്ട തുടക്കം ലഭിച്ചിട്ടുള്ളു. മറ്റ് മത്സരങ്ങളിൽ KKR നെതിരെ 30/3, RR നെതിരെ 42/1, DC ക്കെതിരെ 46/1 എന്നിങ്ങനെയാണ് CSK യ്ക്ക് നേടാൻ കഴിഞ്ഞത്. ഐപിഎലിൽ നിലവിലെ സാഹചര്യം നോക്കുകയാണേൽ ഇനിയും ടീം പവർപ്ലേയിൽ മെച്ചപ്പെട്ടാനുണ്ട്.
അതോടൊപ്പം ആദ്യ ഓവറുകളിൽ തന്നെ വിക്കറ്റ് നഷ്ടമാക്കുന്നതും ടീമിന് തിരച്ചടിയാക്കുന്നുണ്ട്. ഇതുകൊണ്ടാണ് ടീമിന് മിഡിൽ ഓവറുകളിൽ വെടികെട്ട് ബാറ്റിംഗ് പ്രകടനം നടത്താൻ സാധിക്കാത്തത്.
അതോടൊപ്പം റുതുരാജ്, ശിവം ദുബേ, ട്രിപാതി എന്നിവരുടെ ഫോമില്ലായിമയും ടീമിന് നല്ല രീതിയിൽ തന്നെ ബാധിച്ചിട്ടുണ്ട്. എന്തിരുന്നാലും വരും മത്സസരങ്ങളിൽ CSK ഈ പോരായിമകൾ മറികടന്ന് തിരിച്ചു വരുമെന്ന പ്രതിക്ഷയിലാണ് ആരാധകർ.