ഇന്ത്യൻ സൂപ്പർ ലീഗിൽ ഈ സീസണിൽ മോഹൻ ബഗാനെ കിരീടം നേടി കൊടുതത്തിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവെച്ചത് പ്രതിരോധ നിരയായിരിക്കും. ഇതിൽ ഏറ്റവും പങ്കുവഴിച്ചത് സ്കോട്ടിഷ് പ്രതിരോധ താരം ടോം ആൽഡ്രഡാണ്.
ആദ്യ സീസണിൽ തന്നെ മോഹൻ ബഗാനായി ഗംഭീര പ്രകടനമാണ് ടോം ആൽഡ്രഡ് കാഴ്ച്ചവെച്ചത്. ഇതോടെ താരത്തിനായി ട്രാൻസ്ഫർ മാർക്കറ്റിൽ ഒട്ടേറെ വമ്പൻ ടീമുകളാണ് താല്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്.
ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ടോം ആൽഡ്രഡിനെ സ്വന്തമാക്കാനായി താല്പര്യം പ്രകടിപ്പിച്ചിരിക്കുകയാണ് ബംഗളുരു എഫ്സി. ഈ സീസണോടെ വിരമിക്കുന്ന അലക്സാണ്ടർ ജോവനോവിച്ച് പകരക്കാരനായാണ് ടോമിനെ ബംഗളുരു ലക്ഷ്യവെക്കുന്നത്.
ഈ സീസണിൽ 26 മത്സരങ്ങൾ നിന്ന് രണ്ട് ഗോളും ഒരു അസ്സിസ്റ്റും നേടാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. എന്തിരുന്നാലും ഈയൊരു ട്രാൻസ്ഫറുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതാണ്.