FootballIndian Super LeagueSports

ഐഎസ്എല്ലിലേക്ക് രണ്ട് പുതിയ ടീമുകൾ…?

നിലവിൽ 13 ടീമുകളുമായി എഎഫ്സിയുടെ റോഡ് മാപ്പിന് സമീപത്താണ് ഐഎസ്എൽ. എന്നാൽ മൊഹമ്മദൻസ് പുറത്താവുകയാണ് എങ്കിൽ ചില ട്വിസ്റ്റുകൾ നടക്കാൻ സാധ്യതയുണ്ട്.

നിക്ഷേപകരുമായുള്ള പ്രശ്‌നത്തെ തുടർന്ന് കളിക്കാർക്ക് പ്രതിഫലം നൽകാത്തതിൽ ഐഎസ്എൽ സംഘാടകരായ എഫ്എസ്ഡിഎൽ നൽകിയ നോട്ടീസ് മൊഹമ്മദൻസ് എസ്സിയ്ക്ക് കടുത്ത തിരിച്ചടിയാണ് നൽകിയത്. ഉടൻ കളിക്കാരുടെ പ്രതിഫലത്തിന്റെ കാര്യത്തിൽ തിരുമാനമെടുത്തില്ല എങ്കിൽ മൊഹമ്മദൻസ് ഐഎസ്എല്ലിൽ നിന്നും പുറത്താവാനുള്ള സാധ്യതകൾ ഏറെയാണ്.. എന്നാൽ മൊഹമ്മദൻസ് പുറത്താവുകയാണ് എങ്കിൽ ഐഎസ്എല്ലിലേക്ക് രണ്ട് പുതിയ ടീമുകൾ എത്താനുള്ള സാധ്യതയേറെയാണ്.

നിലവിൽ ഐ- ലീഗ് ജേതാക്കൾക്ക് ഐഎസ്എൽ എൻട്രിയുണ്ട്. രണ്ട് സീസണുകൾക്ക് മുമ്പാണ് ഈ രീതി ആവിഷ്കരിച്ചത്. ഇങ്ങനെയാണ് പഞ്ചാബ് എഫ്സി, മൊഹമ്മദൻസ് എസ്സി എന്നിവർ ഐഎസ്എല്ലിനെത്തിയത്. നിലവിൽ 13 ടീമുകളുമായി എഎഫ്സിയുടെ റോഡ് മാപ്പിന് സമീപത്താണ് ഐഎസ്എൽ. എന്നാൽ മൊഹമ്മദൻസ് പുറത്താവുകയാണ് എങ്കിൽ ചില ട്വിസ്റ്റുകൾ നടക്കാൻ സാധ്യതയുണ്ട്.

ഏഷ്യൻ ഫുട്ബോൾ അസോസോയേഷന്റെ പദ്ധതി അനുസരിച്ച് ഐഎസ്എല്ലിൽ ടീമുകളുടെ എണ്ണം വർധിപ്പിക്കാനും മത്സരം വര്ധിപ്പിക്കാനുമുള്ള നീക്കത്തിലാണ് ഐഎസ്എൽ. എന്നാൽ മൊഹമ്മദൻസ് പുറത്താവുകയാണ് എങ്കിൽ ടീമുകളുടെ എണ്ണം വർധിപ്പിക്കാൻ ഐഎസ്എല്ലിന് സാധിക്കില്ല. ഈ സാഹചര്യത്തിൽ ഐ- ലീഗിൽ നിന്നും രണ്ട് ടീമുകൾക്ക് പ്രൊമോഷൻ നൽകുന്ന കാര്യം ഐഎസ്എൽ പരിഗണിച്ചേക്കും.

നിലവിൽ ഐ- ലീഗ് അവസാനിച്ചെങ്കിലും നിയമനടപടികൾ മൂലം ഇത് വരെ ചാമ്പ്യന്മാരെ പ്രഖ്യാപിച്ചിട്ടില്ല. ചർച്ചിൽ ബ്രോദേഴ്സ്, ഇന്റർ കാശി എന്നിവരിൽ ഒരാൾ ചാമ്പ്യൻ ആവാനാണ് സാധ്യത. മൊഹമ്മദൻസിന് നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞില്ല എങ്കിൽ ഐ- ലീഗ് നിന്നും ഇന്റർ കാശി, ചർച്ചിൽ എന്നീ ടീമുകൾക്ക് ഐഎസ്എൽ എൻട്രിക്കുള്ള സാധ്യതയുണ്ട്.