in , , ,

കോഹ്‌ലിയും രോഹിതും സീറ്റുറപ്പിച്ചു; പക്ഷെ, രണ്ട് സീനിയർ താരങ്ങൾ ചാമ്പ്യൻസ് ട്രോഫിക്കുണ്ടാവില്ലെന്ന് റിപ്പോർട്ട്

ഫെബ്രുവരിയിൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ സ്‌ക്വാഡ് ഇത് വരെ പ്രഖ്യാപിച്ചിട്ടില്ല. മോശം ഫോമിലാണെങ്കിലും രോഹിത് ശർമയും വിരാട് കോഹ്‌ലിയും ചാമ്പ്യൻസ് ട്രോഫി സ്‌ക്വാഡിൽ ഇടം പിടിക്കും. എന്നാൽ ടീമിലെ സീനിയർ താരങ്ങളായ രണ്ട് താരങ്ങൾ ചാമ്പ്യൻസ് ട്രോഫി സ്‌ക്വാഡിൽ ഉണ്ടാവാൻ സാധ്യതയില്ലെന്നാണ് പല റിപോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. ആ രണ്ട് താരങ്ങൾ ആരൊക്കെയാണ് പരിശോധിക്കാം..

വെറ്ററൻ ഓൾറൗണ്ടർ രവീന്ദ ജഡേജയാണ് ആദ്യ താരം. പരിശീലകൻ ഗംഭീറിന് വലിയ താൽപര്യമില്ലാത്ത താരമാണ് ജഡേജ എന്നതാണ് പ്രധാന കാരണം. കൂടാതെ സമീപ കാലത്തായി അത്ര മികച്ച പ്രകടനമല്ല ജഡേജയുടെ ഭാഗത്ത് നിന്നുള്ളത് എന്നതും ജഡേജ ചാമ്പ്യൻസ് ട്രോഫി സ്‌ക്വാഡിൽ നിന്ന് പുറത്താവാനുള്ള സാധ്യത വർധിക്കുന്നു.

സ്റ്റാർ പേസർ മുഹമ്മദ് ഷമിയാണ് രണ്ടാമത്തെ താരം. പരിക്കിൽ നിന്നും മുക്തനായെങ്കിലും താരത്തെ ഏറെ നിർണായകമായ ബോർഡർ- ഗാവസ്‌കർ ട്രോഫിയിലേക്ക് ബിസിസിഐ പരിഗണിച്ചിരുന്നില്ല. ഇത് വരെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്താത്ത താരത്തെ ചാമ്പ്യൻസ് ട്രോഫിയിൽ പരീക്ഷിക്കാൻ ഇന്ത്യ തയ്യാറാവില്ല.

അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സിലക്ഷൻ കമ്മിറ്റി ഈയാഴ്ച അവസാനം ചേരുന്നുണ്ട്. അതിനു പിന്നാലെ ടീം പ്രഖ്യാപനമുണ്ടാകും. ചാമ്പ്യൻസ് ട്രോഫിക്കുള്ള പ്രഥമ സ്‌ക്വാഡിനെ പ്രഖ്യാപിക്കേണ്ട അവസാന തിയ്യതി ജനുവരി 12 ആണ്

അതേ സമയം, മലയാളി താരം സഞ്ജു സാംസണെ ചാംപ്യൻസ് ട്രോഫി കളിപ്പിക്കാൻ സാധ്യത കുറവാണ്. വിജയ് ഹസാരെ ട്രോഫി കളിക്കുന്ന കേരള ടീമിൽ സഞ്ജു സാംസൺ ഉണ്ടായിരുന്നില്ല. ഇതും മലയാളി താരത്തിനു തിരിച്ചടിയാകും. ചിലപ്പോൾ സഞ്ജു ട്രാവലിംഗ് റിസേർവ് ആവാനാണ് സാധ്യത. മറ്റൊരു കീപ്പറായ ദ്രുവ് ജ്യുറേൽ ഇക്കാര്യത്തിൽ സഞ്ജുവിന് ഭീഷണിയാണ്.

അതേ സമയം, യുവതാരം യശസ്വി ജയ്സ്വാൾ ബാക്ക് അപ്പ്‍ ഓപ്പണറായി ടീമിലെത്തിയേക്കും. ഏകദിന ക്രിക്കറ്റിൽ ഇതുവരെ അരങ്ങേറിയിട്ടില്ലെങ്കിലും ട്വന്റി20യിലും ടെസ്റ്റിലും ടീം ഇന്ത്യയുടെ വിശ്വസ്തനായ ബാറ്ററായി ജയ്സ്വാൾ മാറിയിട്ടുണ്ട്. രോഹിതിന് ശേഷം ഇന്ത്യയുടെ ഓപ്പണിങ് പൊസിഷനിലേക്ക് ബിസിസിഐ വളർത്തിയെടുക്കുന്ന താരം കൂടിയാണ് ജയ്‌സ്വാൾ.

വിദേശ- ഇന്ത്യൻ താരം വരുന്നു; ബ്ലാസ്റ്റേഴ്സിന്റെ സൈനിങ്ങിനെ കുറിച്ച് സൂചന നൽകി മാർക്കസ്

വിദേശത്തു കളിക്കുന്ന കിടിലൻ താരം ബ്ലാസ്റ്റേഴ്‌സിലേക്ക് തന്നെ!ആകാംഷയോടെ ആരാധകർ😍🔥