കേരളാ ബ്ലാസ്റ്റേഴ്‌സിൽ കളിച്ച് ഇന്ന് യൂറോപ്പിലെ ടോപ് ഡിവിഷനിൽ കളിക്കുകയും ദേശീയ ടീമിനായി ജേഴ്‌സി അണിയുകയും ചെയ്യുന്ന താരമാണ് ഇവാൻ കലിയുഷ്‌നി. 2022-23 സീസണിൽ ബ്ലാസ്റ്റേഴ്സിനായി ലോൺ വ്യവസ്ഥയിൽ കളിച്ച കലിയുഷ്‌നി ലോൺ കാലാവധിക്ക് ശേഷം വീണ്ടും ഉക്രൈനിലെ തന്റെ മാതൃക്ലബ്ബിലേക്ക് മടങ്ങുകയായിരുന്നു.
കഴിഞ്ഞ വർഷം ഉക്രൈൻ ദേശീയ ടീമിൽ അരങ്ങേറ്റം നടത്തിയ കലിയുഷ്‌നി, കഴിഞ്ഞ ദിവസം ഉക്രൈൻ ദേശീയ ടീമിനോടപ്പം അഭിമാനകരമായ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം യുവേഫ നേഷൻസ് ലീഗിൽ നടന്ന ബെൽജിയം- ഉക്രൈൻ പോരാട്ടത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഉക്രൈൻ വിജയിച്ചത്. മത്സരത്തിൽ കലിയുഷ്‌നിയും ഉക്രൈൻ ടീമിനായി കളിച്ചിരുന്നു.
കോർട്ടുവ, ഡിബ്രൂയിൻ, റൊമേലു ലുക്കാക്കു എന്നിവരടങ്ങിയ ബെൽജിയം നിരയെയാണ് ഉക്രൈൻ പരാജയപ്പെടുത്തിയത്.
ഇനി മാർച്ച് 24 ന് ബെല്ജിയത്തിന്റെ ഹോം ഗ്രൗണ്ടിൽ നടക്കുന്ന രണ്ടാം പാദ മത്സരത്തിൽ ഈ വിജയം ഉക്രൈന് സഹായകരമാവും.