കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ഒരുപാട് പ്രതീക്ഷയോടെ എത്തിയ ഒരു താരമാണ് ഇഷാൻ പണ്ഡിത. എന്നാൽ ബ്ലാസ്റ്റേഴ്‌സിൽ താരത്തിന്റെ തന്റെ മികവ് പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ല.അത് കൊണ്ട് തന്നെ താരം ഈ ട്രാൻസ്ഫർ വിൻഡോയിൽ തന്നെ അദ്ദേഹം ബ്ലാസ്റ്റേഴ്‌സ് വിട്ടേക്കുമെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. പക്ഷെ നിർഭാഗ്യ വശാൽ താരം പരിക്കിന്റെ പിടിയിലാണ്.
ഈ സീസണിൽ ഇത് വരെ ഒരൊറ്റ മത്സരമാണ് അദ്ദേഹത്തിന് ബ്ലാസ്റ്റേഴ്‌സിൽ പന്ത് തട്ടാൻ കഴിഞ്ഞത്. പിന്നീട് താരത്തിന് പരിക്ക് ഏറ്റിരുന്നു. ഐ എസ് എല്ലിൽ ഒരു നിമിഷം പോലും പന്ത് തട്ടാൻ അദ്ദേഹത്തിന് സാധിച്ചില്ല. ഇപ്പോൾ അദ്ദേഹം എന്ന് കളിക്കളത്തിലേക്ക് തിരിച്ചു വരുമെന്ന ഒരു അപ്ഡേറ്റ് പുറത്ത് വന്നിരിക്കുകയാണ്.
പ്രമുഖ മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹോയാണ് ഈ വാർത്ത പുറത്ത് വിട്ടത്.പത്തു ദിവസത്തിനുള്ളിൽ താരം കളിക്കളത്തിലേക്ക് തിരിച്ചു വരുമെന്നാണ് ഈ റിപ്പോർട്ട്. ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം തിങ്കളാഴ്ച ഒഡിഷക്കെതിരെയാണ്.