CricketIndian Premier LeagueSports

അവഗണിക്കാനാവില്ല; പാണ്ട്യയെയും മറികടന്ന് വിഘ്‌നേശ് തിരിച്ചെത്തുന്നു

ഈ സീസണിൽ മുംബൈ ഇന്ത്യൻസ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് പരിചയപ്പെടുത്തിയ യങ് ടാലന്റാണ് മലയാളി ചൈനാ മാൻ വിഘ്‌നേശ് പുത്തൂർ. എന്നാൽ മുംബൈ മാനേജ്‌മെന്റ് കാണിച്ച പരിഗണന നായകൻ ഹർദിക് പാണ്ട്യ താരത്തോട് കാണിച്ചില്ല. എന്നാലിപ്പോൾ ഹർദിക്കിന്റെ അവഗണനയും മറികടന്ന് താരം തിരിച്ച് വരവിനൊരുങ്ങുകയാണ്.

അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ മൂന്നു വിക്കറ്റുകളുമായി വരവറിയിച്ച വിഘ്‌നേശിൽ നായകൻ പാണ്ട്യയ്ക്ക് അത്ര താൽപര്യമുണ്ടായിരുന്നില്ല. നന്നായി പന്തെറിഞ്ഞിട്ടും കൂടുതല്‍ ഓവറുകള്‍ നല്‍കാതെയും വിഘ്‌നേഷിനെ ഹാര്‍ദിക് അവഗണിച്ചിരുന്നു. അവസാ രണ്ട് മത്സരത്തിൽ താരത്തെ ബെഞ്ചിലിരുത്തുകയും ചെയ്തു.

മുംബൈയുടെ അടുത്ത മത്സരം സിഎസ്കെയ്ക്കെതിരാണ്. എന്നാൽ ഈ മത്സരത്തിൽ താരത്തെ തഴയാൻ ഹാർദിക്കിനാവില്ല. അവസാന കളിയില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ കരണ്‍ ശർമയെ തന്നെയാണ് ഹർദിക് ഇലവനിൽ ഉൾപ്പെടുത്തിയത്. എന്നാൽ ഈ കളിയില്‍ ഒരോവര്‍ പോലും അദ്ദേഹം പന്തെറിഞ്ഞില്ല.

അഭിഷേക് ശര്‍മയുടെ ഷോട്ട് പിടിക്കാവെ ശ്രമിക്കവെ കരണിന്റെ കൈയ്ക്കു പരിക്കല്‍േക്കുകയായിരുന്നു. തുടർന്ന് താരം ഗ്രൗണ്ട് വിടുകയും ചെയ്തു. അതിനാൽ സിഎസ്കെയ്ക്കതിരെ കരൺ കളിയ്ക്കാൻ സാധ്യതയില്ല. പകരം വിഘ്‌നേശ് ടീമിലേക്ക് മടങ്ങിയെത്തുകയും ചെയ്യും.

കരൺ ശർമയ്ക്ക് പരിക്കേറ്റ സാഹചര്യത്തിലും ചെന്നൈക്കെതിരെ മികച്ച റെക്കോർഡ് ഉള്ളതിനാലും വിഘ്‌നേശിനെ ആശ്രയിക്കാതെ പാണ്ട്യയ്ക്ക് ഇനി സാധ്യതയില്ല.