ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന മുംബൈ ഇന്ത്യൻസ് – ചെന്നൈ സൂപ്പർ കിങ്‌സ് മത്സരത്തിൽ മുംബൈ നിരയിൽ മലയാളി താരം വിഘ്‌നേശ് പുത്തൂർ ഇന്നും കളിക്കുന്നില്ല. താരം സബ് ബെഞ്ചിൽ പോലുമില്ല. സീസണിൽ മികച്ച രീതിയിൽ പന്തെറിഞ്ഞിട്ടും, കരൺ ശർമയ്ക്ക് പരിക്കേറ്റിട്ടിട്ടും എന്ത് കൊണ്ട് വിഘ്‌നേശിനെ കളിപ്പിക്കുന്നില്ല എന്ന ചോദ്യം ആരാധകർ ഉയർത്തുന്നുണ്ട്. എന്ത് കൊണ്ട് വിഘ്‌നേശിനെ മുംബൈ കളിപ്പിക്കുന്നില്ല എന്ന കാര്യം നമ്മുക്ക് പരിശോധിക്കാം…
മുംബൈയെ സീസണിൽ ആദ്യ മത്സരത്തിൽ നയിച്ച സൂര്യകുമാർ യാദവ് വിഘ്‌നേശിന് മികച്ച പിന്തുണ നൽകിയിരുന്നു. എന്നാൽ പിന്നീട് നായക സ്ഥാനത്തേക്ക് മടങ്ങിയ ഹർദിക് പാണ്ട്യയുടെ കീഴിലാണ് താരത്തിന് അവസരം കുറഞ്ഞ് തുടങ്ങിയത്.
വിഘ്‌നേശിന് പകരം കരൺ ശർമ്മയെയാണ് ഹർദിക് ആശ്രയിച്ചത്. എന്നാൽ കരൺ ശർമ്മ പരിക്കേറ്റ് പുറത്തായതോടെ വിഘ്‌നേശ് മടങ്ങിയെത്തുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. ഹർദിക് എന്ത് കൊണ്ട് വിഘ്‌നേശിന് കൃത്യമായി അവസരം നൽകുന്നില്ല എന്ന് ചോദിച്ചാൽ താരത്തിന്റെ അനുഭവസമ്പത്തിന്റെ പരിമിതി തന്നെയാണ്.
അനുഭവ സമ്പത്തുള്ള താരങ്ങളെയാണ് ഹർദിക് കൂടുതലായും പന്ത് ഏൽപ്പിക്കുന്നത്. എന്നാൽ വിഘ്‌നേശിന് അനുഭവ സമ്പത്ത് ഇല്ലാത്തത് താരത്തിന് തിരിച്ചടിയായി. സ്പിൻ ഓപ്‌ഷനുകളിൽ അദ്ദേഹം കൂടുതൽ ആശ്രയിക്കുന്നത് അനുഭവ സമ്പത്ത് നിറഞ്ഞ താരങ്ങളെയാണ്.
കൂടാതെ നിലവിൽ ഇംഗ്ലീഷ് താരം വിൽ ജാക്സ് നല്ല രീതിയിൽ പന്തെറിയുന്നുണ്ട്. ഇതും അവസരം ഇല്ലാതാവാൻ കാരണമായി. കൂടാതെ താരത്തിന് വലിയ സമ്മർദ്ദങ്ങൾ നൽകേണ്ടതില്ല എന്നും അദ്ദേഹം തിരുമാനിച്ചിട്ടുണ്ടാവാം..