CricketIndian Cricket TeamSports

ജസ്പ്രീത് ബുംറ കളിക്കുന്ന മത്സരത്തിൽ എന്ത് കൊണ്ട്തോൽക്കുന്നു? ഒരൊറ്റ കാരണം

അടുത്തിടെ നടന്ന ആൻഡേഴ്സൺ-ടെണ്ടുൽക്കർ പരമ്പരയിൽ ഇന്ത്യ നേടിയ രണ്ട് വിജയങ്ങളും ബുംറ ഇല്ലാത്തപ്പോഴായിരുന്നു.

ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസ് ബൗളറായ ജസ്പ്രീത് ബുംറ കളിക്കുമ്പോൾ ടീമിൻ്റെ വിജയശതമാനം കുറയുന്നു എന്നുള്ളത് ആരാധകരെയും ക്രിക്കറ്റ് നിരീക്ഷകരെയും ഒരുപോലെ അമ്പരപ്പിക്കുന്നുണ്ട്. ഈ പ്രതിഭാസം പലപ്പോഴും സമൂഹമാധ്യമങ്ങളിൽ ചർച്ചയാകാറുണ്ട്. ഇതിനുപിന്നിൽ പല കാരണങ്ങളുണ്ടെന്നാണ് വിലയിരുത്തൽ.

ബുംറയുടെ അഭാവത്തിൽ ഇന്ത്യ വിജയിച്ച മത്സരങ്ങളുടെ എണ്ണം കൂടുതലാണെന്ന് സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നു. അടുത്തിടെ നടന്ന ആൻഡേഴ്സൺ-ടെണ്ടുൽക്കർ പരമ്പരയിൽ ഇന്ത്യ നേടിയ രണ്ട് വിജയങ്ങളും ബുംറ ഇല്ലാത്തപ്പോഴായിരുന്നു.

ബുംറ മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും, മറുവശത്ത് അദ്ദേഹത്തിന് മികച്ച ഒരു കൂട്ടുകെട്ട് ലഭിക്കുന്നില്ല എന്നതാണ് ഒരു പ്രധാന കാരണം. മുഹമ്മദ് ഷമിയുടെ സാന്നിധ്യം മുൻപ് ബുംറയ്ക്ക് വലിയ പിന്തുണയായിരുന്നു.

മുഹമ്മദ് സിറാജ് മികച്ച ബൗളറാണെങ്കിലും, ബുംറയ്ക്കൊപ്പം ഒരു കൂട്ടുകെട്ട് ഉണ്ടാക്കാൻ അദ്ദേഹത്തിന് സാധിക്കുന്നില്ല. സിറാജ് കൂടുതൽ സ്വാധീനം ചെലുത്തുന്നത് ബുംറ ഇല്ലാത്തപ്പോഴാണെന്ന് ആൻഡേഴ്സൺ-ടെണ്ടുൽക്കർ പരമ്പരയിൽ വ്യക്തമായിരുന്നു.

ബുംറയുടെ പ്രകടനമികവിനൊപ്പം, മറുവശത്ത് സമ്മർദ്ദം സൃഷ്ടിക്കാൻ കഴിവുള്ള ഒരു ബൗളർ കൂടി ടീമിൽ ഉണ്ടായാൽ ഇന്ത്യൻ പേസ് നിര കൂടുതൽ ശക്തമാകും. എങ്കിൽ മാത്രമേ ബുംറ കളിക്കുന്ന മത്സരങ്ങളിലും ഇന്ത്യയ്ക്ക് വിജയങ്ങൾ നേടാൻ സാധിക്കൂ.