Aavesham CLUB FeaturedCricketIndian Premier League

രോഹിത് എന്തുകൊണ്ട് LSGക്കെതിരെ കളിച്ചില്ല; ഹാർദിക് പുറത്താക്കിയതോ?? കാരണം ഇതാണ്….

എന്നാൽ സത്യാവസ്ഥ ഇതല്ല. രോഹിത് ശർമ്മക്ക് പരിക്ക് പറ്റിയത്തിനെ തുടർന്നാണ് LSG ക്കെതിരായ മത്സരത്തിൽ കളിക്കാതെയിരുന്നത്.

ഇന്ത്യൻ പ്രീമിയർ ലീഗിൽ വെള്ളിയാഴ്ച നടന്ന വാശിയേറിയ പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെ ലക്ക്നൗ സൂപ്പർ ജെയ്ന്റ്സ് പരാജയപ്പെടുത്തി. 202 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ MIയെ LSG 12 റൺസിന് തോല്പിക്കുകയായിരുന്നു.

എന്നാൽ ഈ മത്സരത്തിൽ മുംബൈക്കായി രോഹിത് ശർമ്മ കളിച്ചിരുന്നില്ല. സീസണിൽ മോശം ഫോമിലുള്ള താരത്തെ ക്യാപ്റ്റൻ ഹാർദിക് മനഃപൂർവം ആദ്യ ഇലവനിൽ നിന്ന് ഒഴുവാക്കിയെന്നാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

എന്നാൽ സത്യാവസ്ഥ ഇതല്ല. രോഹിത് ശർമ്മക്ക് പരിക്ക് പറ്റിയത്തിനെ തുടർന്നാണ് LSG ക്കെതിരായ മത്സരത്തിൽ കളിക്കാതെയിരുന്നത്. മത്സരത്തിന്റെ ടോസ് സമയത്ത് രോഹിതിന് പരിക്കേറ്റ കാര്യം ഹാർദിക് തന്നെ വ്യക്തമാക്കുകയും ചെയ്തിരുന്നു.

അതോടൊപ്പം രോഹിത് സ്റ്റെപ് കയറുബോൾ തടസ്സം നേരിടുന്നതായുള്ള വീഡിയോയോയും ഇപ്പോൾ പ്രചരിക്കുന്നുണ്ട്. എന്തിരുന്നാലും താരം അടുത്ത മത്സരത്തിന് മുന്നോടിയായി പൂർവാധിക ശക്തിയോടെ തിരിച്ചുവരുമെന്ന് പ്രതിക്ഷിക്കാം.