KBFC

സൂപ്പർ കപ്പിൽ ബ്ലാസ്‌റ്റേഴ്‌സിനെ നയിക്കുക പുതിയ പരിശീലകനോ? അറിയാം..

സൂപ്പർ കപ്പിന് മുന്നോടിയായി ബ്ലാസ്റ്റേഴ്സ് പുതിയ പരിശീലകന്റെ നിയമനം പ്രഖ്യാപിക്കുമെന്നും വിവിധ സ്രോതസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ പുതിയ പരിശീലകൻ വരാനിരിക്കുന്ന സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിക്കുമോ എന്ന സംശയവും ആരാധകരിൽ ചിലർക്കുണ്ട്. അതിനെപ്പറ്റി കൂടുതൽ അറിയാം...

കേരള ബ്ലാസ്റ്റേഴ്സ് പുതിയ പരിശീലകനെ കണ്ടെത്തുന്നതിന്റെ തിരക്കിലാണ്. ഒട്ടനവധി പേരുകൾ ബ്ലാസ്റ്റേഴ്സിന്റെ റഡാറിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. സൂപ്പർ കപ്പിന് മുന്നോടിയായി ബ്ലാസ്റ്റേഴ്സ് പുതിയ പരിശീലകന്റെ നിയമനം പ്രഖ്യാപിക്കുമെന്നും വിവിധ സ്രോതസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ പുതിയ പരിശീലകൻ വരാനിരിക്കുന്ന സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിക്കുമോ എന്ന സംശയവും ആരാധകരിൽ ചിലർക്കുണ്ട്. അതിനെപ്പറ്റി കൂടുതൽ അറിയാം…

സൂപ്പർ കപ്പിന് മുന്നോടിയായോ, സൂപ്പർ കപ്പിനിടയിലോ ബ്ലാസ്റ്റേഴ്‌സ് പുതിയ പരിശീലകന്റെ നിയമനം പ്രഖ്യാപിച്ചാലും അദ്ദേഹം സൂപ്പർ കപ്പിൽ ടീമിനെ പരിശീലിപ്പിക്കില്ല. മറിച്ച് അടുത്ത സീസണിലേക്കായിരിക്കും അദ്ദേഹം ടീമിനെ പരിശീലിപ്പിക്കുക.

അടുത്ത സീസണിലെ ഡ്യൂറൻഡ് കപ്പിന് മുന്നോടിയായി അദ്ദേഹം ബ്ലാസ്റ്റേഴ്സ് ക്യാമ്പിൽ ജോയിൻ ചെയ്യുകയും ഡ്യൂറൻഡ് കപ്പിൽ അദ്ദേഹം ടീമിനെ പരിശീലിപ്പിക്കുകയും ചെയ്യും.

അതേസമയം ഡ്യൂറൻഡ് കപ്പിൽ കേരള ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിക്കുക നിലവിലെ താൽക്കാലിക പരിശീലകനായ ടിജി പുരുഷോത്തമനായിരിക്കും. തോമസ് ചോഴ്സ് സൂപ്പർ കപ്പിൽകേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാകാൻ സാധ്യതയില്ല.

നിലവിൽ ഹൈദരാബാദ് എഫ്സിയുമായി ചർച്ചകൾ നടത്തുന്നതിന്റെ ഭാഗമായി തോമസിനെ സൂപ്പർ കപ്പിൽ നിന്നും ബ്ലാസ്റ്റേഴ്സ് ഒഴിവാക്കാൻ സാധ്യതയുണ്ട്.