സൂപ്പർ കപ്പിൽ കേരളാ ബ്ലാസ്റ്റേഴ്സ് രണ്ടാം പോരാട്ടത്തിന് ഒരുങ്ങുകയാണ്. സ്പോർട്ടിങ് ഡൽഹിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. നവംബർ 3 ന് വൈകുന്നേരം 4:30 ന് ബ,ബാംബോലിം സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യ മത്സരത്തിൽ വിജയിച്ച ബ്ലാസ്റ്റേഴ്സിന് സെമി യോഗ്യതയിലേക്കടുക്കാൻ സ്പോർട്ടിങ് ഡെൽഹിക്കെതിരെയും വിജയം അനിവാര്യമാണ്. അതിനാൽ പോരാട്ടം നിർണായകമാണ്. നിർണായക പോരാട്ടത്തിന് ഇറങ്ങുമ്പോൾ ബ്ലാസ്റ്റേഴ്സ് നിരയിൽ പോർച്ചുഗീസ് മുന്നേറ്റ താരം ടിയാഗോ ആൽവസ് കളിക്കുമോ എന്നതാണ് ആരാധകരുടെ സംശയം. എന്നാൽ അക്കാര്യത്തിൽ ഇപ്പോൾ ഒരു അപ്ഡേറ്റ് പുറത്ത് വന്നിരിക്കുകയാണ്.
ALSO READ: യുവാൻ മാത്രമല്ല, യുവാന്റെ കൂട്ടുകാരനും ഇനി കേരളത്തിന് സ്വന്തം
രാജസ്ഥാൻ യൂണൈറ്റഡിനെതിരെയുള്ള മത്സരത്തിൽ താരം കളിച്ചിരുന്നില്ല. ടീമിന്റെ സൈഡ് ബെഞ്ചിൽ പോലും താരമുണ്ടായിരുന്നില്ല. താരത്തിന് ചെറിയൊരു പരിക്കുണ്ടെന്നും അതിനാൽ ഒരു മുൻ കരുതൽ എന്ന രീതിയിലാണ് താരത്തെ ബ്ലാസ്റ്റേഴ്സ് കളിപ്പിക്കാത്തത്. എന്നാൽ താരം സ്പോർട്ടിങ് ഡെൽഹിക്കെതിരെയുള്ള മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് നിരയിലുണ്ടാവും.എന്നാൽ ആദ്യ ഇലവനിലായിരിക്കില്ല, മറിച്ച് ബെഞ്ചിൽ നിന്നായിരിക്കും താരം സ്റ്റാർട്ട് ചെയ്യുക.
ALSO READ: ഇവരെന്ന് നന്നാവും; മോശം പ്രകടനം തുടർന്ന് 2 ബ്ലാസ്റ്റേഴ്സ് താരങ്ങൾ…
ബ്ലാസ്റ്റേഴ്സ് ഇത്തവണ പുതുതായി സൈൻ ചെയ്ത താരങ്ങളിൽ ഏറ്റവും മൂല്യമേറിയ താരമാണ് ടിയാഗോ. അതിനാൽ താരത്തിൽ ആരാധകർക്ക് പ്രതീക്ഷകളുമുണ്ട്. താരം സ്പോർട്ടിങ് ഡൽഹിക്കെതിരെ ബ്ലാസ്റ്റേഴ്സിനായി അരങ്ങേറ്റം കുറിക്കുമെന്നാണ് കരുതപ്പെടുന്നത്.
ALSO READ: ബ്ലാസ്റ്റേഴ്സിൽ ‘ മാർക്കോ’ യുടെ പിൻഗാമിയെത്തി; ആദ്യ മത്സരത്തിൽ തന്നെ മികച്ച പ്രകടനം
